ഹൊസങ്കടിയില്‍ വ്യാപാരിയെ കുത്തിക്കൊന്ന കേസ്‌: വിധി 14ന്‌

0
194

ഹൊസങ്കടി(www.mediavisionnews.in): വ്യാപാരിയെ പട്ടാപ്പകല്‍ കടയ്‌ക്കടുത്തുവച്ച്‌ വെട്ടിക്കൊന്ന കേസില്‍ കാസര്‍കോട്‌ അഡീഷണല്‍ സെഷന്‍സ്‌ കോടതി (ഒന്ന്‌) 14ന്‌ വിധി പ്രസ്‌താവിക്കും. മഞ്ചേശ്വരം പത്താം മൈല്‍ ഉദ്യാവര്‍ തോട്ട സ്‌കൂളിന്‌ സമീപത്ത്‌ താമസിക്കുന്ന സുരേഷ്‌ (51) കൊല്ലപ്പെട്ട കേസിന്റെ വിധിയാണ്‌ അന്നു പ്രസ്‌താവിക്കുക. ഹൊസങ്കടി, ആനക്കല്ലില്‍ ടൈമെക്‌ വാച്ച്‌ സ്ഥാപന ഉടമയായ ഇദ്ദേഹത്തെ 2015 മാര്‍ച്ച്‌ 16ന്‌ കൊലപ്പെടുത്തി എന്ന കേസില്‍ മഞ്ചേശ്വരം ബഡാജെ, ഗോബി കോമ്പൗണ്ടിലെ ഖലീലാണ്‌ പ്രതി. അഡീഷണല്‍ ജില്ലാ സെഷന്‍സ്‌ കോടതി (രണ്ട്‌)യാണ്‌ കേസില്‍ വിചാരണ പൂര്‍ത്തിയാക്കിയത്‌.

വിചാരണ പൂര്‍ത്തിയായശേഷം ജഡ്‌ജിക്കു സ്ഥലം മാറ്റം ഉണ്ടായതിനെത്തുടര്‍ന്നു വിധി പറയാന്‍ വൈകുകയായിരുന്നു. ഇതിനെതിരെ കൊല്ലപ്പെട്ട സുരേഷിന്റെ ബന്ധുക്കള്‍ ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു. മൂന്നാഴ്‌ചക്കകം വിധി പറയാന്‍ ഹൈക്കോടതി നിര്‍ദ്ദേശിച്ചതിനെത്തുടര്‍ന്നാണ്‌ കാസര്‍കോട്‌ അഡീഷണല്‍ സെഷന്‍സ്‌ കോടതി (ഒന്ന്‌) വിധി പ്രസ്‌താവന 14നു നടത്താന്‍ തീരുമാനിച്ചത്‌.

LEAVE A REPLY

Please enter your comment!
Please enter your name here