ഹുക്ക സിഗരറ്റിനെക്കാള്‍ പ്രശ്നക്കാരന്‍

0
341

കാലിഫോര്‍ണിയ (www.mediavisionnews.in): ഹുക്ക എന്ന് കേള്‍ക്കുമ്പോള്‍ അത്ര പ്രശ്നമൊന്നുമില്ലെന്ന് തോന്നുമെങ്കിലും ഇത് സിഗരറ്റിനെക്കാള്‍ പ്രശ്നക്കാരനാണെന്ന് പഠനം. ഹുക്ക വലിക്കുന്നത് ഹൃദ്രോഗങ്ങള്‍ക്ക് സാധ്യത കുട്ടുമെന്ന് ലോസ് ഏഞ്ചല്‍സിലെ കാലിഫോര്‍ണിയ സര്‍വ്വകലാശാലയിലെ ഒരു കൂട്ടം ഗവേഷകര്‍ നടത്തിയ പഠനത്തില്‍ പറയുന്നു.

ആരോഗ്യമുള്ള 48 ആളുകളെയാണ് ഗവേഷകര്‍ പരിശോധനയ്ക്ക് വിധേയമാക്കിയത്. ഹുക്ക വലിക്കുന്നതിന് മുന്‍പും ശേഷവും ഇവരുടെ ഹൃദയമിടിപ്പ്‌ രക്തസമ്മര്‍ദ്ദം, ധമനികളുടെ കാഠിന്യം, രക്തത്തിലെ നിക്കോട്ടിന്റെ അളവ്, പുറത്തുവിടുന്ന കാര്‍ബണ്‍ മോണോക്‌സൈഡിന്റെ അളവ് എന്നിവ പരിശോധിച്ചു. 30 മിനിറ്റ് ഹുക്ക വലിക്കാനാണ് സംഘം ആവശ്യപ്പെട്ടത്. അരമണിക്കൂര്‍ ഹുക്ക വലിച്ച ശേഷം ഹൃദയമിടിപ്പ് സാധാരണയുള്ളതിനേക്കാള്‍ 16 എണ്ണം വര്‍ധിച്ചതായി കണ്ടെത്തി. രക്തസമ്മര്‍ദ്ദവും വര്‍ദ്ധിച്ചു.

ഹൃദയത്തിലും ശ്വാസകോശത്തിലും ഉണ്ടാകുന്നവയടക്കം പല രോഗങ്ങള്‍ക്കും പുകവലി കാരണമാകുമെന്ന് നമുക്ക് അറിയാവുന്നതാണ്. അതേ അപകടങ്ങള്‍ ഹുക്ക വലിക്കുന്നത് മൂലവും ഉണ്ടാകും. ഉപയോഗിക്കുന്നവരെ ആകര്‍ഷിക്കാനായി പല രുചികളില്‍ ഹുക്ക ലഭിക്കും. പൊതുവെ ഹുക്കയില്‍ പുകയില എരിക്കുന്നതിനായി കല്‍ക്കരിയാണ് ഉപയോഗിക്കുന്നത്. ഇതിന്റെ പുകയില്‍ കാര്‍ബണ്‍ മോണോക്സൈഡ് പോലുള്ള ദോഷകരമായ രാസഘടകങ്ങള്‍ അടങ്ങിയിരിക്കുന്നു.

ഒരു മണിക്കൂര്‍ ഹുക്ക ഉപയോഗിക്കുമ്പോള്‍ ഏകദേശം 200 കവിള്‍ പുകയാണ് ഒരാളുടെ ശ്വാസകോശത്തിലെത്തുന്നത്. എന്നാള്‍ സിഗരറ്റ് വലിക്കുമ്പോള്‍ 20 കവിള്‍ പുക മാത്രമാണ് ഒരാളുടെ ശ്വാസകോശത്തിലെത്തുന്നത്. സിഗരറ്റ് വലിക്കുന്നവരെക്കാള്‍ വേഗത്തില്‍ ഹുക്ക ഉപയോഗിക്കുന്നവര്‍ക്ക് ശ്വാസകോശം, കണ്ഡനാളം, അന്നനാളം, ആമാശയം അര്‍ബുദം വരാനുള്ള സാധ്യത കൂടുതലാണ്. ഹുക്ക ഉപയോഗിക്കുന്നവര്‍ക്ക് നെഞ്ചിന് വേദന, കഫത്തിനുണ്ടാകുന്ന നിറം മാറ്റം എന്നിവ ഉണ്ടാവാറുണ്ട്. ഏത് തരത്തിലുള്ള ടുബാക്കോ ഉപയോഗവും (ഹുക്ക, സിഗരറ്റ്, പുകയില) ഒരേ തരത്തിലുള്ള ദോഷഫലങ്ങളാണ് ഉണ്ടാക്കുക . സിഗരറ്റ് പുകയുമായി താരതമ്യപ്പെടുത്തുമ്പോള്‍ ഹുക്കയുടെ പുകയില്‍ ലെഡ്, ആഴ്സനിക്ക്, നിക്കല്‍ എന്നിവയുടെ അംശം കൂടുതലാണ്.

മീഡിയവിഷൻ ന്യൂസ് വാട്സാപ്പില്‍ ലഭിക്കാന്‍ 9895046567 എന്ന നമ്പര്‍ സേവ് ചെയ്തതിനുശേഷം നിങ്ങളുടെ പേര് ഈ നമ്പറിലേക്ക് വാട്സാപ്പ് മെസേജ് അയക്കൂ

LEAVE A REPLY

Please enter your comment!
Please enter your name here