സൗദിയിൽ നിന്ന് വിദേശികളയക്കുന്ന പണത്തിന് സര്‍ച്ചാര്‍ജ് ഏര്‍പ്പെടുത്തിയേക്കും

0
221

റിയാദ് (www.mediavisionnews.in): സൗദിയിൽ നിന്ന് വിദേശികളയക്കുന്ന പണത്തിനു സര്‍ച്ചാര്‍ജ് ഏര്‍പ്പെടുത്താന്‍ നീക്കം. വിഷയം അടുത്ത ബുധനാഴ്ച ചേരുന്ന ശൂറാ കൗൺസിൽ ചർച്ച ചെയ്യും.

വിദേശികള്‍ അയക്കുന്ന പണത്തിനു നിശ്ചിത ശതമാനം സര്‍ച്ചാർജ് ഏര്‍പ്പെടുത്തണമെന്ന് മുന്‍ ശൂറാ കൗണ്‍സില്‍ അംഗമുൾപ്പെടെ ഉള്ളവർ നേരത്തെ അഭിപ്രായപ്പെട്ടിരുന്നു. കൂടാതെ വിദേശികളുടെ വരുമാനത്തിന്റെ നിശ്ചിത ശതമാനം രാജ്യത്ത് ചിലവഴിക്കുന്നതിനോ നിക്ഷേപം നടത്താനോ പ്രേരിപ്പിക്കണമെന്നും അഭിപ്രായം ഉയർന്നിരുന്നു.

ഇതിന്റെ അടിസ്ഥാനത്തിൽ ശൂറാ കൗണ്‍സില്‍ സാമ്പത്തിക സമതി സര്‍ച്ചാർജ് ഏര്‍പ്പെടുത്തുന്നതിനെ സംബന്ധിച്ച് നേരത്തെ പഠനം നടത്തിയിരുന്നെങ്കിലും തത്കാലം ഇത് നടപ്പാക്കില്ലെന്ന് ധനമന്ത്രാലയം വ്യക്തമാക്കിയിരുന്നു. എന്നാലിത് വരുന്ന ബുധനാഴ്ച ചേരുന്ന ശൂറാ കൗണ്‍സില്‍ യോഗത്തിൽ വീണ്ടും ചർച്ചചെയ്യും.
മുന്‍ ശൂറാ കൗണ്‍സില്‍ അംഗംവും സൗദി ഓഡിറ്റിംഗ് ബ്യൂറോയുടെ മേധാവിയുമായ ഹിസാം അല്‍ അന്‍ഖരിയാണ് വിദേശികളയക്കുന്ന പണത്തിനു അധിക ഫീസ് ഏര്‍പ്പെടുത്തണമന്ന് ആവശ്യപ്പെട്ടത്.

മീഡിയവിഷൻ ന്യൂസ് വാട്സാപ്പില്‍ ലഭിക്കാന്‍ 9947019278 എന്ന നമ്പര്‍ സേവ് ചെയ്തതിനുശേഷം നിങ്ങളുടെ പേര് ഈ നമ്പറിലേക്ക് വാട്സാപ്പ് മെസേജ് അയക്കൂ

LEAVE A REPLY

Please enter your comment!
Please enter your name here