സോങ്കാൽ കൊലപാതകം; ശക്തമായ നടപടി വേണം :എസ് വൈ എസ്

0
288

ഉപ്പള (www.mediavisionnews.in) : സോങ്കാലിൽ കഴിഞ്ഞ രാത്രി  നടന്ന കൊലപാതകത്തിൽ എസ്.വൈ.എസ് ഉപ്പള സോൺ നടുക്കം രേഖപെടുത്തി. ഘാതകർക്കെതിരെ മുഖം നോക്കാതെ നടപടിയെടുക്കണം. അരുംകൊലക്ക് കടിഞ്ഞാൺ വേണം. ശാന്തിയും സമാധാനവും കളിയാടിയിരുന്ന ഒരു പ്രദേശത്ത് അശാന്തിയുടെയും അശ്വസ്തതയുടെയും വിത്ത് പാകി താത്കാലിക ലാഭം കൊയ്യാനുള്ള ഹീന ശ്രമങ്ങൾ അങ്ങേയറ്റം പ്രതിഷേധാർഹമാണ്.

വർഗീയ വേർതിരിവുകൾ ഉണ്ടാക്കാനുള്ള ശ്രമങ്ങളെ ഇല്ലാതാക്കണം. രാഷ്ട്രിയവും സങ്കടനാപ്രവർത്തനങ്ങളുമൊക്കെ നാടിന്റെ നന്മക്കാണെന്ന ബോധം ആരും വിസ്മരിക്കരുത് എന്ന് യോഗം ആവശ്യപ്പെട്ടു. സിദ്ദിഖ് സഖാഫി ബായാർ, ഷാഫി സഅദി ഷിറിയ, സിദ്ദിഖ് ലത്തീഫി ചിപ്പാർ, റസാഖ് മദനി ബായാർ, റഹ്മാൻ മിൽമ. റഹീം സഖാഫി ചിപ്പാർ, മൂസ സഖാഫി പൈവളികെ.ഉമർ മദനി കണിയാല യൂസുഫ് സഖാഫി കണിയാല  ഉസ്മാൻ സഖാഫി തലക്കി, മുസ്തഫ മുസ്‌ലിയാർ കയർകട്ടെ തുടങ്ങിയവർ യോഗത്തിൽ പങ്കെടുത്തു.

LEAVE A REPLY

Please enter your comment!
Please enter your name here