സൈന്യം ഉപോയിക്കുന്ന രണ്ട് ബെമല്‍- ടട്രാ ട്രക്കുകള്‍ പാലക്കാട് നിന്നും ചാലക്കുടിയിലേക്ക് പുറപ്പെട്ടു; ‘ഒരാള്‍പ്പൊക്ക വെള്ളത്തില്‍ സഞ്ചരിക്കും’

0
238

പാലക്കാട്(www.mediavisionnews.in): വെള്ളത്തിലുള്‍പ്പെടെ ഏത് പ്രതികൂല പരിത: സ്ഥിതിയിലും സഞ്ചരിക്കുന്ന രണ്ട് ബെമല്‍- ടട്രാ ട്രക്കുകള്‍ പാലക്കാട് നിന്ന് ചാലക്കുടിയിലേക്ക് അയച്ചതായി എംബി രാജേഷ് എംപി. ഒന്ന് നേരെ ചാലക്കുടിക്കും മറ്റൊന്ന് ഒറ്റപ്പെട്ടു പോയ നെല്ലിയാമ്പതിയില്‍ അവശ്യ വസ്തുക്കള്‍ എത്തിച്ച ശേഷം ചാലക്കുടി,ആലുവ പ്രദേശങ്ങളിലെ സേവനത്തിനായും പോകും. പാലക്കാടുള്ള പൊതുമേഖലാ സ്ഥാപനമായ ബി.ഇ.എം.എല്‍ നിര്‍മ്മിക്കുന്ന ഈ ടട്രാ ട്രക്കുകളാണ് ഇന്ത്യന്‍ സൈന്യം ഉപയോഗിക്കുന്നത്.

കാര്‍ഗില്‍ പോലുള്ള ദുഷ്‌കര മേഖലകളില്‍ മികവു തെളിയിച്ച ഈ ട്രക്കുകള്‍ ഒരാള്‍പ്പൊക്കമുള്ള വെള്ളത്തില്‍ സഞ്ചരിക്കും. എഞ്ചിനുകള്‍ വളരെ ഉയരത്തിലായതു കൊണ്ട് വെള്ളം കയറി ഓഫായി പോകില്ല. എട്ടു ചക്രങ്ങളുള്ള ഈ വാഹനം ചെളിയില്‍ പുതഞ്ഞു പോകുകയുമില്ല.

ആവശ്യമെങ്കില്‍ മണിക്കൂറില്‍ 80 കി.മീ വേഗത്തില്‍ വരെ സഞ്ചരിക്കാനാവും.പാലക്കാട്ടെ ആവശ്യത്തിന് സജ്ജമാക്കിയതാണെങ്കിലും ഇവിടെ സ്ഥിതി മെച്ചപ്പെട്ടതിനാല്‍ ഗുരുതര സ്ഥിതിയുള്ള ചാലക്കുടി,ആലുവ മേഖലകള്‍ക്കായി വാഗ്ദാനം ചെയ്യുകയായിരുന്നു. രണ്ടു ട്രക്കുകളും പാലക്കാട് നിന്ന് തിരിച്ചു കഴിഞ്ഞുവെന്നും അദ്ദേഹം പറഞ്ഞു.

മീഡിയവിഷൻ ന്യൂസ് വാട്സാപ്പില്‍ ലഭിക്കാന്‍ 9895046567 എന്ന നമ്പര്‍ സേവ് ചെയ്തതിനുശേഷം നിങ്ങളുടെ പേര് ഈ നമ്പറിലേക്ക് വാട്സാപ്പ് മെസേജ് അയക്കൂ.

LEAVE A REPLY

Please enter your comment!
Please enter your name here