സി.പി.എം പ്രവർത്തകന്റെ കൊലപാതകം; ഹർത്താൽ പൂർണ്ണം, ബസുകൾക്ക് നേരെ കല്ലേറ്

0
196

ഉപ്പള (www.mediavisionnews.in):  ഡി.വൈ.എഫ്.ഐ പ്രവർത്തകൻ ഉപ്പള സോങ്കാൽ പ്രതാപ് നഗറിലെ അബൂബക്കർ സിദ്ധീഖിന്റെ കൊലപാതകത്തിൽ വ്യാപക പ്രതിഷേധം. അതിനിടെ ഉപ്പളയിൽ ഹർത്താലിനെ ചൊല്ലി പൊലീസും സി.പി.എം പ്രവർത്തകരും തമ്മിൽ നേരിയ തോതിൽ വാക്കേറ്റമുണ്ടായി.(www.mediavisionnews.in):  പ്രവർത്തകർ സംഘടിച്ചെത്തി നിർബന്ധിപ്പിച്ച് കടകൾ അടപ്പിക്കാൻ ശ്രമിച്ചത് പലയിടത്തും ഹർത്താൽ അനുകൂലികളും വ്യാപാരികളും തമ്മിൽ തർക്കമുണ്ടായി.

ഉച്ചയ്ക്കുശേഷമാണ് ഹർത്താലെന്നാണ് പലരും അറിഞ്ഞത്. എന്നാൽ രാവിലെ മുതൽ കടകൾ അടപ്പിക്കാൻ ശ്രമിച്ചതും വാഹനങ്ങൾ തടഞ്ഞതുമാണ് പൊലീസിനെ പ്രകോപിപ്പിച്ചത്. അതേ സമയം ബന്തിയോട് കർണാടക കെ.എസ്.ആർ.ടി.സി ബസിനു നേരെയുണ്ടായ കല്ലേറിൽ ബസിന്റെ മുൻഭാഗത്തെ ചില്ല് തകർന്നു. ഇതോടെ ബസോട്ടം നിലച്ചു.

മീഡിയവിഷൻ ന്യൂസ് വാട്സാപ്പില്‍ ലഭിക്കാന്‍ 9895046567 എന്ന നമ്പര്‍ സേവ് ചെയ്തതിനുശേഷം നിങ്ങളുടെ പേര് ഈ നമ്പറിലേക്ക് വാട്സാപ്പ് മെസേജ് അയക്കൂ

LEAVE A REPLY

Please enter your comment!
Please enter your name here