സി.പി.എം പ്രവർത്തകന്റെ കൊലപാതകം; രണ്ട് പേർ കീഴടങ്ങി

0
211

ഉപ്പള (www.mediavisionnews.in): ഉപ്പള സോങ്കാലിലെ സിപിഎം പ്രവര്‍ത്തകന്‍ അബൂബക്കര്‍ സിദ്ദീഖിന്റെ കൊലപാതകക്കേസിലെ പ്രതികളായ രണ്ടു പേര്‍ പോലീസില്‍ കീഴടങ്ങി.

കേസിൽ പ്രതികളായ ആർഎസ്എസ് പ്രവർത്തകരായ പ്രതാപ് നഗറിലെ അശ്വിത് എന്ന ആച്ചു (28 ), ഐല മൈതാനിയിലെ കാർത്തിക് (27 ) എന്നിവരാണ് കീഴടങ്ങിയത്. പ്രതികള്‍ കസ്റ്റഡിയിലുണ്ടെന്ന് ജില്ലാ പോലീസ് ചീഫ് എ ശ്രീനിവാസ് പറഞ്ഞു. (www.mediavisionnews.in):ഇവരെ വിശദമായി ചോദ്യം ചെയ്തുവരികയാണ്. ഞായറാഴ്ച രാത്രി 11 മണിയോടെയാണ് ഉപ്പള സോങ്കാലില്‍ വെച്ച് സിദ്ദീഖിനെ സംഘം കുത്തിയത്. ഗുരുതരമായി പരിക്കേറ്റ സിദ്ദീഖിനെ ഓടിക്കൂടിയവര്‍ ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു.

അറസ്റ്റിലായ പ്രതികളെ സംഭവ സ്ഥലത്ത് എത്തിച്ചു തെളിവെടുപ്പ് നടത്തി. കൊലക്ക് ഉപയോഗിച്ച ചോര പുരണ്ട കത്തിയും കണ്ടെടുത്തു.

കാസര്‍കോട് ഡി വൈ എസ് പി എം വി സുകുമാരന്റെ നേതൃത്വത്തിൽ കോസ്റ്റൽ സി.ഐ സിബി തോമസിനാണ് അന്വേഷണ ചുമതല. കുമ്പള സി ഐ പ്രേംസദനുള്‍പെടെ രണ്ട് സി ഐമാരടക്കം 15 പേരാണ് ടീമിലുള്ളത്.

 

LEAVE A REPLY

Please enter your comment!
Please enter your name here