സിദ്ധീഖിന്റെ കൊലപാതകം: ഗൂഡാലോന പുറത്ത് കൊണ്ട് വരണം- യൂത്ത് ലീഗ് മഞ്ചേശ്വരം മണ്ഡലം കമ്മിറ്റി

0
231

മഞ്ചേശ്വരം (www.mediavisionnews.in):ആർ.എസ്.എസ്, സംഘ്പരിവാർ ക്രിമിനൽ സംഘം നടത്തുന്ന കൊലപാതകങ്ങൾക്ക് ഒത്താശ ചെയ്തു കൊടുക്കുന്നവരെയും, കൊലയാളി സംഘത്തെ സംരക്ഷിക്കുന്നവരെയും, കൊലപാതകങ്ങൾക്കും കലാപങ്ങൾക്കും ഗൂഢാലോചന നടത്തി പറഞ്ഞയക്കുന്നവരെയും നിയമത്തിന്റെ മുന്നിൽ കൊണ്ട് വരണമെന്ന് മുസ്ലിം യൂത്ത് ലീഗ് മണ്ഡലം കമ്മിറ്റി പ്രസിഡന്റ് യു.കെ സൈഫുള്ള തങ്ങളും ജനറൽ സെക്രട്ടറി ഗോൾഡൻ റഹ്‌മാനും പറഞ്ഞു.

കഴിഞ്ഞ കുറെകാലമായി ഇടവേളകളില്ലാതെ സംഘ് പരിവാർ ക്രിമിനൽ സംഘം ആസൂത്രിതമായി കൊലപാതകങ്ങൾ നടത്തുന്നുണ്ട്, കഴിഞ്ഞ വർഷം കാസർകോട് ചൂരിയിൽ പള്ളിയിൽ കയറി റിയാസ് മൗലവിയെ കൊലപ്പെടുത്തിയവർ, കഴിഞ്ഞ ദിവസം ഉപ്പള സോങ്കാലിൽ അബൂബക്കർസിദ്ധീക്കിനെയും വെട്ടിക്കൊലപ്പെടുത്തി. ഒരു കേസിലും ഗൂഡാലചനകളെക്കുറിച്ച് അന്വേഷിക്കുകയോ, യഥാർത്ഥ പ്രതികളെ കണ്ടെത്തുകയോ ചെയ്യാത്തതാണ് പല കൊപാതകകേസുകളിലും പ്രോസിക്യൂഷൻ പരാജയപ്പെടാൻ കാരണമെന്നും യൂത്ത് ലീഗ് നേതാക്കൾ പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here