റിയാസ് മൗലവി വധം; യു.എ.പി.എ ചുമത്തുന്ന കാര്യത്തിലെ തീരുമാനം ഹൈക്കോടതി ജില്ലാകോടതിക്ക് വിട്ടു

0
221
കാസര്‍കോട് (www.mediavisionnews.in):  പഴയചൂരിയിലെ മദ്രസാ അധ്യാപകനായിരുന്ന കുടക് സ്വദേശി മുഹമ്മദ് റിയാസ് മൗലവിയെ കൊലപ്പെടുത്തിയ കേസിലെ പ്രതികള്‍ക്കെതിരെ യു.എ.പി.എ ചുമത്തുന്ന കാര്യത്തിലുള്ള തീരുമാനം ഹൈക്കോടതി ജില്ലാകോടതിക്ക് വിട്ടു.
വിചാരണക്കോടതിക്ക് ഉചിതമായ തീരുമാനം കൈക്കൊള്ളാമെന്ന് ഹൈക്കോടതി വ്യക്തമാക്കി.
കേസില്‍ കുറ്റപത്രം സമര്‍പ്പിച്ച സാഹചര്യത്തില്‍ വിചാരണക്കോടതിയാണ് ഇക്കാര്യം പരിശോധിക്കേണ്ടതെന്ന് ജസ്റ്റിസ് എബ്രഹാം മാത്യു വ്യക്തമാക്കി. റിയാസ് മൗലവി വധക്കേസില്‍ യു.എ.പി.എ ചുമത്തണമെന്നാവശ്യപ്പെട്ട് ഭാര്യ സെയ്ദ നല്‍കിയ ഹരജിയിലാണ് ഹൈക്കോടതി നിലപാട് വ്യക്തമാക്കിയത്.

മീഡിയവിഷൻ ന്യൂസ് വാട്സാപ്പില്‍ ലഭിക്കാന്‍ 9895046567 എന്ന നമ്പര്‍ സേവ് ചെയ്തതിനുശേഷം നിങ്ങളുടെ പേര് ഈ നമ്പറിലേക്ക് വാട്സാപ്പ് മെസേജ് അയക്കൂ

 

LEAVE A REPLY

Please enter your comment!
Please enter your name here