യുഎഇയില്‍ അനധികൃത താമസക്കാര്‍ക്ക് തൊഴില്‍ കണ്ടെത്താന്‍ അനുവധിച്ച 6 മാസത്തെ താല്‍ക്കാലിക വിസ നല്‍കി തുടങ്ങി

0
354

ദുബായ്(www.mediavisionnews.in): വിസാ ചട്ടങ്ങളുടെ പരിഷ്‌കാരങ്ങളുടെ ഭാഗമായി യുഎഇ പ്രഖ്യാപിച്ച ആറുമാസത്തെ തൊഴിലന്വേഷക വിസ, അപേക്ഷകര്‍ക്ക് നല്‍കിത്തുടങ്ങി. തൊഴില്‍ വിസ റദ്ദാക്കി പുതിയ ജോലി അന്വേഷിക്കുന്നവര്‍ക്കാണ് ആറുമാസത്തെ തൊഴിലന്വേഷക വിസ നല്‍കുന്നത്. തൊഴില്‍ മന്ത്രാലത്തിന്റെ സ്‌പോണ്‍സര്‍ഷിപ്പില്‍ ആറുമാസം യുഎഇയില്‍ തുടരാം എന്നതാണ് പുതിയ വിസയുടെ പ്രത്യേകത. അനധികൃത താമസക്കാരായ തൊഴില്‍ അന്വേഷകരെ സഹായിക്കാനാണ് യുഎഇ പുതിയ പരിഷ്കാരം നടപ്പിലാക്കിയത്.

യുഎഇ അടുത്തിടെ പ്രഖ്യാപിച്ച പുതിയ വിസാചട്ടങ്ങളിലെ പ്രധാന ആകര്‍ഷമായിരുന്നു ആറുമാസത്തെ തൊഴിലന്വേഷക വിസ. കഴിഞ്ഞദിവസം മുതല്‍ അപേക്ഷകര്‍ക്ക് തൊഴിന്വേഷകവിസ നല്‍കി തുടങ്ങി. തൊഴില്‍ വിസ റദ്ദാക്കി പുതിയ ജോലി അന്വേഷിക്കുന്നവര്‍ക്കാണ് ഈ വിസ ഉപകാരപ്പെടുക. തൊഴില്‍ വിസ റദ്ദാക്കി 21 ദിവസത്തിനകം തസ്ഹീല്‍ കേന്ദ്രങ്ങള്‍ വഴി തൊഴിലന്വേഷക വിസക്ക് അപേക്ഷിക്കാം. 84 ദിര്‍ഹമാണ് ഇതിന് ഫീസായി ഈടാക്കുന്നത്.

ആദ്യഘട്ടത്തില്‍ അബുദാബി എമിറേറ്റില്‍ നിന്നാണ് തൊഴിലന്വേഷക വിസ നല്‍കുന്നത്. അടുത്തദിവസങ്ങളില്‍ ദുബൈ എമിറേറ്റും ഈ വിസ ഇഷ്യൂ ചെയ്തു തുടങ്ങും എന്നാണ് സൂചന. തൊഴില്‍ വിസ റദ്ദാക്കി തൊഴില്‍ നേടുന്നവര്‍ക്ക് മാത്രമാണ് നിലവില്‍ തൊഴിലന്വേഷക വിസ നല്‍കുന്നത്.

മീഡിയവിഷൻ ന്യൂസ് വാട്സാപ്പില്‍ ലഭിക്കാന്‍ 9895046567 എന്ന നമ്പര്‍ സേവ് ചെയ്തതിനുശേഷം നിങ്ങളുടെ പേര് ഈ നമ്പറിലേക്ക് വാട്സാപ്പ് മെസേജ് അയക്കൂ

LEAVE A REPLY

Please enter your comment!
Please enter your name here