മഞ്ചേശ്വരത്ത് സംഘ്പരിവാറുകാർ വർഗീയകലാപത്തിന് ശ്രമിക്കുന്നു. പൊലീസ് നീതി നിഷേധത്തിനെതിരെ മുസ്ലിം ലീഗ് ധർണ്ണ 16-ന്

0
298

ഉപ്പള(www.mediavisionnews.in): മഞ്ചേശ്വരം മണ്ഡലത്തിലുടനീളം ബി.ജെ.പി യുടെ നേതൃത്വത്തിലുള്ള ആർഎസ്എസ് സംഘ്പരിവാർ ശക്തികൾ വർഗീയ കലാപം സൃഷ്ടിക്കാനുള്ള ഗൂഡ തന്ത്രങ്ങളുടെ ഭാഗമായി നടത്തികൊണ്ടിരിക്കുന്ന കൊലപാതകങ്ങളും അക്രമസംഭവങ്ങളെയും കുറിച്ച് നീതിയുക്തമായി അന്വേഷിക്കുന്നതിൽ പൊലീസ് കാട്ടുന്ന വീഴ്ച്ചക്കും നിഷ്ക്രിയത്വത്തിനുമെതിരെ പ്രക്ഷോഭം നടത്താൻ മണ്ഡലം മുസ്ലിം ലീഗ് നേതൃയോഗം തീരുമാനിച്ചു. ഇതിന്റെ ഭാഗമായി 16ന് രാവിലെ 10 മണിക്ക് കുമ്പള പൊലീസ് സ്റ്റേഷനു മുന്നിൽ ധർണ്ണ സംഘടിപ്പിക്കും.

രാഷ്ട്രീയ-വർഗീയ കലാപം ലക്ഷ്യം വെച്ച് മാസങ്ങൾക് മുമ്പ് മഞ്ചേശ്വരം കുഞ്ചത്തൂരിൽ പട്ടാപകൽ പച്ച പതാക തീവെച്ചു നശിപ്പിച്ചു. ഹൊസങ്കടിയിലെ ഒരു തട്ട് കടയിൽ ഭക്ഷണം കഴിക്കുന്നതിനിടെ ഒരു കൂട്ടം സംഘ്പരിവാർ ഗുണ്ടകൾ രണ്ട് ചെറുപ്പക്കാരെ കുത്തി പരിക്കേൽപ്പിക്കുകയും പൈവളിഗെ ബായാർ ബെരിപദവിൽ പശു കടത്തിന്റെ പേരിൽവീട് കയറി അക്രമണം നടത്തുകയുമുണ്ടായി. പുത്തിഗെ സീതാംഗോളിയിൽ യൂത്ത് ലീഗ് പ്രവർത്തകനും വ്യാപാരിയുമായ മുക്കാരിക്കണ്ടം ആരിഫിനെ കടയിൽ കയറി മാരകമായി വെട്ടി പരിക്കേൽപ്പിക്കുകയും ചെയ്തു.

ഇത്തരം സംഭവങ്ങളെ ഒറ്റപെട്ടതയി കാണാനാണ് പൊലീസ് ശ്രമിക്കുന്നത്. കൊടും വാളേന്തിയ സംഘപരിവാർ അക്രമത്തിൽ പുത്തിഗെയിലെ ആരിഫ് തലനാരിഴയ്ക്ക് രക്ഷപ്പെടുകയും സോങ്കാൽ പ്രതാപ് നഗറിലെ അബൂബക്കർ സിദ്ധീഖ് കൊല്ലപെടുകയുമായിരുന്നു. സംഘപരിവാർ വർഗീയ താണ്ഡവമാടുമ്പോൾ ഇതിനു പിന്നിലെഉന്നത ഗൂഢാലോചന അന്വോഷിക്കാതെ പൊലീസ് കണ്ണിൽ പൊടിയിടുകയാണ്. ഇത്തരം കേസുകളിലെ യഥാർഥ പ്രതികളെ ഇതുവരെ കണ്ടെത്തുവാനോ കേസെടുക്കുവാനോ തയ്യാറായിട്ടില്ല. സിദ്ധീഖിന്റെ കൊലപാതകത്തിൽ സിനിമകഥയെ വെല്ലുന്ന തരത്തിൽ അറസ്റ്റും തെളിവെടുപ്പും നടത്തിയത് സമൂഹമാധ്യമങ്ങളിൽ ജനം കണ്ടതാണ്.

മഞ്ചേശ്വരം മണ്ഡലത്തിൽ സംഘപരിവാർ തുടർച്ചയായി നടത്തുന്ന അക്രമങ്ങൾ വഴി ഭീതിയിലായ ജനങ്ങളുടെ ആശങ്കയകറ്റാൻ സമഗ്രമായ അന്വേഷണം നടത്താൻ സ്പെഷ്യൽ ടീമിനെ നിയോഗിക്കണമെന്നും മുഴുവൻ കേസുകളും പുനരന്വേഷണം വേണമെന്നും മുസ്ലിം ലീഗ് ആവശ്യപ്പെട്ടു. പ്രിസിഡണ്ട് ടി.എ മൂസ അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി എം അബ്ബാസ്, അശ്രഫ് കർള, എകെഎം അഷ്‌റഫ്, പി എച്ച് അബ്ദുൽ ഹമീദ്, എകെ ആരിഫ്, എംഎസ്എ സത്താർ ഹാജി, ഹമീദ് കുഞ്ഞാലി എന്നിവർ പ്രസംഗിച്ചു.

മീഡിയവിഷൻ ന്യൂസ് വാട്സാപ്പില്‍ ലഭിക്കാന്‍ 9895046567 എന്ന നമ്പര്‍ സേവ് ചെയ്തതിനുശേഷം നിങ്ങളുടെ പേര് ഈ നമ്പറിലേക്ക് വാട്സാപ്പ് മെസേജ് അയക്കൂ

LEAVE A REPLY

Please enter your comment!
Please enter your name here