മകളുടെ വിവാഹത്തിനായി കരുതിയ തുക ദുരിതാശ്വാസ ക്യാംപിലേക്ക്; മാതൃകയായി കൊച്ചി മേയര്‍

0
212

കൊച്ചി(www.mediavisionnews.in): പ്രളയക്കെടുതിയില്‍ തകര്‍ന്ന കേരളത്തിന്റെ പുനരുദ്ധാരണത്തിനായി മകളുടെ വിവാഹത്തിനായി കരുതി വെച്ച തുക മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്യാന്‍ തീരുമാനിച്ചിരിക്കുകയാണ് കൊച്ചി മേയര്‍. തുക ഉടന്‍ കൈമാറുമെന്ന് മേയര്‍ സൗമിനി ജെയിന്‍ അറിയിച്ചു. ആഗസ്റ്റ് 22നാണ് മേയറുടെ മകളുടെ വിവാഹം നടത്താന്‍ നിശ്ചയിച്ചിരുന്നത്. ഇതിനായി നിരവധി പേരെ ക്ഷണിക്കുകയും ചെയ്തിരുന്നു.

എന്നാല്‍, പ്രളയദുരിതത്തിന്റെ പശ്ചാത്തലത്തില്‍ ആഘോഷങ്ങള്‍ ഒഴിവാക്കി, ഉറ്റ ബന്ധുക്കള്‍ മാത്രം പങ്കെടുക്കുന്ന ചെറു ചടങ്ങായി വിവാഹം നടത്താനാണ് ഇപ്പോഴത്തെ തീരുമാനമെന്ന് മേയര്‍ മേയര്‍ സൗമിനി ജെയിന്‍ അറിയിച്ചു. ക്ഷണിച്ചവരെല്ലാം ഇത് അറിയിപ്പായി കരുതണം. വിവാഹത്തിനായി കരുതിയ തുക ദുരിതാശ്വാസ നിധിയിലേക്ക് കൈമാറുമെന്നും സൗമിനി ജെയിന്‍ വ്യക്തമാക്കി.

മീഡിയവിഷൻ ന്യൂസ് വാട്സാപ്പില്‍ ലഭിക്കാന്‍ 9895046567 എന്ന നമ്പര്‍ സേവ് ചെയ്തതിനുശേഷം നിങ്ങളുടെ പേര് ഈ നമ്പറിലേക്ക് വാട്സാപ്പ് മെസേജ് അയക്കൂ

LEAVE A REPLY

Please enter your comment!
Please enter your name here