മംഗൽപാടി ജനകീയവേദി ഒരുക്കിയ കൗണ്ടറിലേക്ക് ഏറ്റവും കൂടുതൽ വസ്ത്ര ശേഖരണം നൽകി സെവൻ ലൗസ് ജനപ്രിയ ശ്രദ്ദേയമായി

0
271

ഉപ്പള (www.mediavisionnews.in): സംസ്ഥാനത്ത് മഴക്കെടുതിയിൽ ദുരിതമനുഭവിക്കുന്നവരെ സഹായിക്കാൻ മംഗൽപ്പാടി ജനകീയ വേദി ഇന്നെല മുതൽ ഉപ്പളയിൽ ആരംഭിച്ച സഹായ കൗണ്ടറിലേക്ക് ഏറ്റവും കൂടുതൽ വസ്ത്രങ്ങൾ ശേഖരിച്ചു നൽകിയ ക്ലബാണ് സെവൻ ലൗസ് ജനപ്രിയ.

ഉപ്പളയിലെ വസ്ത്ര വ്യാപാരികളുടെ സഹകരണവും വളരെ മാതൃകാപരമാണ്.
പുത്തൻ വസ്ത്രങ്ങൾ നൽകി വസ്ത്ര വ്യാപാരികൾ സഹകരണം തുടരുകയാണ്.ഏത് ആവശ്യത്തിനും തുറന്ന മനസ്സോടെ സഹകരിക്കുന്ന വ്യാപാരികളും ഈ ദൗത്യത്തിന് മാതൃകയാണ്.

അത്യാവശ്യത്തിന് വസ്ത്രങ്ങൾ കിട്ടിയത് കൊണ്ട് ഇനിയുള്ള 2 ദിവസം വെള്ളവും, പാക്കറ്റ് ഭക്ഷണങ്ങളും,പുതിയ അടി വസ്ത്രങ്ങളും,സോപ്പ്,മെഴുക് തിരി പോലോത്ത സാധനങ്ങൾ കൊണ്ട് വന്ന് സഹകരിക്കണമെന്നാണ് ബന്ധപ്പെട്ടവർ അറിയിക്കുന്നത്.

മീഡിയവിഷൻ ന്യൂസ് വാട്സാപ്പില്‍ ലഭിക്കാന്‍ 9895046567 എന്ന നമ്പര്‍ സേവ് ചെയ്തതിനുശേഷം നിങ്ങളുടെ പേര് ഈ നമ്പറിലേക്ക് വാട്സാപ്പ് മെസേജ് അയക്കൂ

LEAVE A REPLY

Please enter your comment!
Please enter your name here