ബോളിവുഡില്‍ തിളങ്ങി ദുല്‍ഖര്‍ ; സോയാഫാക്ടറില്‍ അവതരിപ്പിക്കുന്നത് വിരാട് കോഹ്ലിയെ

0
206

മുംബൈ (www.mediavisionnews.in): അടുത്ത ബോളിവുഡ് ചിത്രം സോയ ഫാക്ടറില്‍ ദുല്‍ഖര്‍ അവതരിപ്പിക്കുന്നത് വിരാട് കോഹ്ലിയെ എന്ന് റിപ്പോര്‍ട്ട്. ദുല്‍ഖറല്ലാതെ കോഹ്ലിയാവാന്‍ യോഗ്യനായി മറ്റൊരാളില്ല എന്നാണ് സംവിധായകന്‍ പറയുന്നത്. അനുജ ചൗഹാന്റെ ജനപ്രിയ നോവല്‍ ദി സോയാഫാക്ടറിനെ ആസ്പദമാക്കി എത്തുന്ന ചിത്രത്തില്‍ നായികയാകുന്നത് സോനം കപൂറാണ്.

തേരേ ബിന്‍ ലാദന്‍ എന്ന ചിത്രം സംവിധാനം ചെയ്ത അഭിഷേക് ശര്‍മയാണ് സോയ ഫാക്ടര്‍ ഒരുക്കുന്നത്. ഫോക്‌സ് സ്റ്റാര്‍ സ്റ്റുഡിയോസും അദ്‌ലാബ്‌സ് ഫിലിംസും ചേര്‍ന്ന് ചിത്രം നിര്‍മിക്കുന്നു. അടുത്തവര്‍ഷം ആദ്യം ചിത്രം തീയേറ്ററുകളിലെത്തുമെന്നാണ് വിവരം. നേഹ രാകേഷ് ശര്‍മയാണ് തിരക്കഥ തയ്യാറാക്കിയത്. ‘പ്രദ്യുമ്നന്‍ സിംഗ് ആണ് സംഭാഷങ്ങള്‍ രചിച്ചത്. ഒടുവില്‍ എഴുത്തുകാരി തന്നെ അത് മുഴുവനായി വായിച്ച് ഭംഗിയാക്കിത്തന്നു. തന്റെ കഥാപാത്രങ്ങളെക്കുറിച്ചും അവരുടെ സംഭാഷണത്തെക്കുറിച്ചുമെല്ലാം അവര്‍ക്കു തന്നെയാണല്ലോ നന്നായി അറിയുക”. അഭിഷേക് ശര്‍മ അഭിപ്രായപ്പെട്ടു.

1983ല്‍ ഇന്ത്യ ലോകകപ്പ് കിരീടം നേടിയ വര്‍ഷം ജനിച്ച സോയ എന്ന പെണ്‍കുട്ടിയെക്കുറിച്ചാണ് നോവലിലെ കഥ പുരോഗമിക്കുന്നത്. സോയ ജനിച്ചതു കൊണ്ടാണ് ഇന്ത്യ ലോകകപ്പ് നേടിയതെന്നായിരുന്നു അക്കാലത്തെ വിശ്വാസം അതു കൊണ്ട് 2010 ലെ ലോകകപ്പിനും സോയയുടെ സഹായം നേടാന്‍ ക്രിക്കറ്റ് ടീം ആലോചിക്കുന്നതാണ് സിനിമയുടെ ഇതിവൃത്തം.

മീഡിയവിഷൻ ന്യൂസ് വാട്സാപ്പില്‍ ലഭിക്കാന്‍ 9895046567 എന്ന നമ്പര്‍ സേവ് ചെയ്തതിനുശേഷം നിങ്ങളുടെ പേര് ഈ നമ്പറിലേക്ക് വാട്സാപ്പ് മെസേജ് അയക്കൂ.

LEAVE A REPLY

Please enter your comment!
Please enter your name here