ഉപ്പളയിലെ ക്രിമിനലുകളുടെ ഒളിത്താവളങ്ങൾ റെയ്ഡ് ചെയ്യണം: ബി.എം. മുസ്തഫ

0
246

ഉപ്പള (www.mediavisionnews.in): സമധാനന്തരീക്ഷം നിലനിൽക്കുന്ന മംഗൽപാടി പഞ്ചായത്തിൽ കരുതിക്കൂട്ടി കലാപം സൃഷ്ടിക്കുവാനുള്ള ആർ.എസ്.എസ്- ബി.ജെ.പി നീക്കത്തെ ചെറുത്ത് തോൽപ്പിക്കുവാനും ഇത്തരം കൊടും ക്രിമിനലുകളെ ഉടൻ നിയമത്തിനു മുന്നിൽ കൊണ്ട് വരാൻ പൊലീസ് തയ്യാറാവണമെന്ന് മംഗൽപാടി പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷൻ ബി.എം. മുസ്തഫ.സംസ്ഥാന പൊലീസ് മേധാവിക്ക് നൽകിയ നിവേദനത്തിൽ ആവശ്യപ്പെട്ടു.

മംഗൽപാടി പഞ്ചാത്തിലെ പ്രതാപ് നഗർ , ശാന്തിഗുരി, പുളിക്കുത്തി , ബേക്കൂർ, കുബണൂർ, ഐല മൈതാൻ എന്നിവിടങ്ങളിലെ ക്ലബുകൾ കേന്ദ്രീകരിച്ചാണ് അക്രമങ്ങൾക്ക് നേതൃത്വം നൽകി വരുന്നത്. കലാപം സൃഷ്ടിക്കുന്നതിന്റെ ഭാഗമായാണ് അബൂബക്കർ സിദ്ധീഖിനെ നിഷ്ഠൂരമായി കൊലപ്പെടുത്തിയത്.

ഇവിടെ ക്ലബുകളിലും ആളൊഴിഞ്ഞ പറമ്പുകളിലും വ്യാപകമായ തോതിൽ മദ്യ വിൽപ്പന നടക്കാൻ തുടങ്ങി കാലങ്ങളെറെയായി. മദ്യ കച്ചവടത്തിന്റെ മറവിലാണ് പ്രശ്നങ്ങൾ സൃഷ്ടിക്കുന്നത്. കർണ്ണാടക നിർമിത മദ്യമാണ് വിൽപ്പന നടത്തുന്നത്. നിരവധി തവണ ഇക്കാര്യം പരിസരവാസികൾ പൊലീസിന്റെ ശ്രദ്ധയിൽ പെടുത്തിയിട്ടും നടപടിയുണ്ടായിട്ടില്ല. രാപ്പകൽ ഭേദമന്യേ മദ്യപിച്ച് ബഹളം വെക്കുകയും വാഹനങ്ങൾ തടയുകയും ചെയ്യുന്നത് നിത്യ സംഭവമാണ്.

ബസ് വെയിറ്റിംങ്ങ് ഷെഡുകൾ കേന്ദ്രീകരിച്ചും ക്രിമിനലുകളുടെ അഴിഞ്ഞാട്ടം പതിവാണ്. മംഗളൂരുവിൽ നിന്നടക്കമുള്ളവർ ഇവരുമായി ചേർന്ന് ക്യാമ്പ് ചെയ്യുന്നത് നാട്ടുകാരുടെ ശ്രദ്ധയിൽ പെട്ടിട്ടുണ്ട്. പ്രദേശത്ത് പൊലീസ് ശക്തമായ റെയ്ഡ് നടത്തിയാൽ ആയുധ ശേഖരം പിടികൂടാൻ സാധിക്കും. ഈ ഭാഗങ്ങളിൽ പൊലീസ് ശ്രദ്ധിക്കുന്നില്ലെന്നത് ഇവർക്ക് അഴിഞ്ഞാടാൻ പ്രചോദനമാകുന്നു. നിരവധി കേസുകളിൽ പ്രതികളായ സംഘത്തിലുള്ളവർ ആയുധവുമായാണ് നടക്കുന്നത്. നാടിന്റെ സമാധാനം നിലനിർത്താൻ പൊലീസ് ഉണർന്ന് പ്രവർത്തിക്കണമെന്നും പ്രദേശത്തെ കൊടും ക്രമിനലുകളുടെ ഒളിത്താവളങ്ങൾ റെയ്ഡ് ചെയ്യണമെന്നും ബി.എം. മുസ്തഫ നിവേദനത്തിൽ ആവശ്യപ്പെട്ടു.

LEAVE A REPLY

Please enter your comment!
Please enter your name here