ബെരിപദവ് കന്നുകാലി കടത്ത് സംഭവം: യഥാർത്ഥ പ്രതികളെ ഉടൻ അറസ്റ്റു ചെയ്യണം : മുസ്ലിം ലീഗ്

0
260

പൈവളിഗെ (www.mediavisionnews.in):കന്നുകാലി കടത്തുമായി ബന്ധപ്പെട്ട് സംഘപരിവാർ പ്രവർത്തകർ ബെരിപദവിലെ സൈനുദ്ധീനെയും ഭാര്യ ഖദീജയെയും വീട് കയറി ആക്രമിക്കുകയും വീട് അടിച്ചു തകർക്കുകയും ചെറിയ കുട്ടികളെയടക്കം മർദിച്ചവശരാക്കുകയും ചെയ്ത സംഭവത്തിലെ യഥാർത്ഥ പ്രതികളെ ഉടൻ അറസ്റ്റ് ചെയ്യണമെന്നും വർഗീയ കലാപമുണ്ടാക്കുവാനുള്ള ഇത്തരം ആസൂത്രിതമായ ഗൂഢാലോചന നീക്കം നടത്തിയവരെ കണ്ടെത്തി നിയമത്തിന് മുന്നിൽ കൊണ്ട് വരണമെന്നും മുസ് ലിം ലീഗ് പൈവളിഗെ പഞ്ചായത്ത് കമ്മിറ്റി യോഗം ആവശ്യപ്പെട്ടു.

മഞ്ചേശ്വരം മണ്ഡലത്തിന്റെ വിവിധ ഭാഗങ്ങളിൽ വർഗീയ കലാപത്തിനുള്ള നീക്കത്തിന്റെ ഭാഗമായാണ് സംഘപരിവാർ ഇത്തരം അക്രമ സംഭവങ്ങൾ നടത്തി വരുന്നത്. ഇത് ഒറ്റപ്പെട്ട സംഭവമായി കാണാനാകില്ല. മഞ്ചേശ്വരം താലൂക്കിലെ വിവിധ ക്ലബുകളും മറ്റും കേന്ദ്രീകരിച്ച് ആയുധ പരിശീലനത്തിലൂടെ സംഘപരിവാർ യുവാക്കളിൽ വർഗീയ വിഷം കയറ്റി വിടുകയാണ്. നാടിന്റെ സമാധാനാന്തരീക്ഷം തകർക്കുന്ന ഇത്തരം ശക്തികൾക്കെതിരെ നടപടി സ്വീകരിക്കുന്നതിൽ പൊലീസ് തികഞ്ഞ പരാജയമാണെന്നും മുസ്ലിം ലീഗ് ആരോപിപിച്ചു.

ബെരിപദവ് സംഭവത്തെ നിസാര പ്രശ്നമായി കാണാതെ ഇതിന്റെ ഗൗരവം കണക്കിലെടുത്ത് നീതിയുക്തമായ അന്വേഷണം നടത്തി യഥാർത്ഥ മുഴുവൻ പ്രതികളെയും ഉടൻ അറസ്റ്റ് ചെയ്യണമെന്നും മുസ്ലിം ലീഗ് ബന്ധപ്പെട്ടവരോട് ആവശ്യപ്പെട്ടു. അല്ലാത്ത പക്ഷം ശക്തമായ സമരപരിപാടികൾക്ക് മുസ് ലിം ലീഗ് നേതൃത്വം നൽകുമെന്നും അറിയിച്ചു.

മീഡിയവിഷൻ ന്യൂസ് വാട്സാപ്പില്‍ ലഭിക്കാന്‍ 9895046567 എന്ന നമ്പര്‍ സേവ് ചെയ്തതിനുശേഷം നിങ്ങളുടെ പേര് ഈ നമ്പറിലേക്ക് വാട്സാപ്പ് മെസേജ് അയക്കൂ

LEAVE A REPLY

Please enter your comment!
Please enter your name here