ബന്തിയോട് മുട്ടത്ത് സഹപാഠിയുടെ കുത്തേറ്റ് 13 വയസ്സുകാരൻ മരിച്ചു

0
226

ബന്തിയോട്(www.mediavisionnews.in): സഹപാഠിയുടെ കുത്തേറ്റ് 13 വയസ്സുകാരൻ മരിച്ചു അടക്കയിലെ യൂസുഫിന്റെ മകന്‍ മുഹമ്മദ് മിദ്‌ലാജ് (13) ആണ് മരിച്ചത്. ഞായറാഴ്ച രാവിലെ 8.30 മണിയോടെയാണ് മുട്ടത്താണ് സംഭവം.

സഹപാഠിയുമായിയുണ്ടായ വാക്കുതര്‍ക്കം കത്തിക്കുത്തിൽ കലാശിക്കുകയായിരുന്നു. നെഞ്ചിന് കുത്തേറ്റ് ഗുരുതരമായി പരിക്കേറ്റ മിദ്‌ലാജിനെ ഉടന്‍ ബന്തിയോട്ടെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു.സംഭവമറിഞ്ഞ് കുമ്പള സി ഐ പ്രേംസദന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം സ്ഥലത്തെത്തി. നാട്ടുകാരും ബന്ധുക്കളും ആശുപത്രി പരിസരത്ത് തടിച്ചു കൂടിയിരിക്കുകയാണ്.

LEAVE A REPLY

Please enter your comment!
Please enter your name here