പ്രവാസികളുടെ വോട്ടവകാശം ജനാധിപത്യാവകാശം: ഖത്തർ കെഎംസിസി മഞ്ചേശ്വരം മണ്ഡലം

0
270

ദോഹ(www.mediavisionnews.in):: പ്രവാസികളുടേ വോട്ടവകാശം ഇന്ത്യൻ ജനാധിപത്യത്തിൽ  വിശ്വസിക്കുന്ന ഓരോ പൗരന്റെയും അവകാശമാണെന്നും അതിന്‌ വേണ്ടി ലോകസഭയില്‍ ബില്‍ അവതരിപ്പിക്കാൻ വേണ്ടി പരിശ്രമിച്ച എല്ലാവരെയും അഭിനന്ദിക്കുന്നു, അതോടൊപ്പം വരുന്ന ലോകസഭ തെരെഞ്ഞെടുപ്പില്‍ എല്ലാ പ്രവാസികൾക്കും വോട്ടവകാശം വിനിയോഗിക്കാൻ ബന്ധപ്പെട്ടവർ പരിശ്രമിക്കണമെന്ന് ഖത്തർ കെഎംസിസി മഞ്ചേശ്വരം മണ്ഡലം കമ്മിറ്റി ആവശ്യപ്പെട്ടു.

യോഗം ഖത്തർ കെഎംസിസി. സംസ്ഥാന പ്രസിഡന്റ് സാം ബഷീർ സാഹിബ് ഉൽഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് റസാഖ് കല്ലട്ടി അധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി സിദ്ദിഖ് മണിയമ്പാറ, ജില്ലാ വൈസ്‌ പ്രസിഡണ്ട്‌ ഇബ്രാഹിം പെർള, അറബി കുഞ്ഞീ, സിദ്ദിഖ് പേരാൽ കണ്ണൂർ, നാസ്സര്‍ മുട്ടം, റഹീം മുട്ടം, മുഹമ്മദ്‌ മൊഗ്രാൽ, അഷ്റഫ് മണിയമ്പാറ തുടങ്ങിയവർ സംബന്ധിച്ചു. മണ്ഡലം സെക്രട്ടറി കെ.ബി മുഹമ്മദ്‌ സ്വാഗതവും ഷുക്കൂര്‍ മണിയമ്പാറ നന്ദിയും പറഞ്ഞു.

മീഡിയവിഷൻ ന്യൂസ് വാട്സാപ്പില്‍ ലഭിക്കാന്‍ 9895046567 എന്ന നമ്പര്‍ സേവ് ചെയ്തതിനുശേഷം നിങ്ങളുടെ പേര് ഈ നമ്പറിലേക്ക് വാട്സാപ്പ് മെസേജ് അയക്കൂ

LEAVE A REPLY

Please enter your comment!
Please enter your name here