പ്രളയ ബാധിതരുടെ കണ്ണീരൊപ്പാൻ രാജസ്ഥാൻ സ്വദേശികൾ കൈകോർത്തു

0
248

ഉപ്പള(www.mediavisionnews.in): കേരളത്തിലെ പ്രളയ കെടുതിയിൽ ദുരിതമനുഭവിക്കുന്നവരുടെ കണ്ണീരൊപ്പാൻ രാജസ്ഥാൻ സ്വദേശികളായ രണ്ട് യുവാക്കൾ രംഗത്ത്. ബായാർ പരിസര പ്രദേശങ്ങളിലും പ്ലാസ്റ്റിക്ക് പാത്രങ്ങൾ ചുമന്ന് വിൽപ്പന നടത്തുന്ന രാഹുൽ , രാഘേഷ് എന്നീ യുവാക്കളാണ് വിൽപ്പനയ്ക്ക് കൊണ്ടുവന്ന ബക്കറ്റ് അടക്കമുള്ള മുഴുവൻ പ്ലാസ്റ്റിക്ക് ഉൽപ്പന്നങ്ങളും ഗ്രീൻ സ്റ്റാർ ആർട്സ് ആൻഡ് സ്പോർട്സ് ക്ലബ് ബായാർ പദവ്, ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് നൽകുന്ന വിഭവ സമാഹാരണത്തിലേക്ക് സംഭാവന ചെയ്തത്.

ഇത്തരം പ്ലാസ്റ്റിക്ക് ഉൽപ്പന്നങ്ങൾ വിൽപ്പന നടത്തി ഉപജീവന മാർഗം കണ്ടെത്തുന്ന ഇവരുടെ പ്രവർത്തനം പ്രശംസ പിടിച്ചുപറ്റി. ഞങ്ങൾ ദുരിത ബാധിതരോടൊപ്പമാണെന്നും, ദുരിതമനുഭവിക്കുന്ന കേരളത്തിലെ ജനങ്ങൾക്ക് ഇനിയും കുടുതൽ സഹായം സ്വരൂപിച്ച് നൽകാൻ പരിശ്രമിക്കുമെന്ന് രാഹുലും രാഘേഷും പറഞ്ഞു.

മീഡിയവിഷൻ ന്യൂസ് വാട്സാപ്പില്‍ ലഭിക്കാന്‍ 9895046567 എന്ന നമ്പര്‍ സേവ് ചെയ്തതിനുശേഷം നിങ്ങളുടെ പേര് ഈ നമ്പറിലേക്ക് വാട്സാപ്പ് മെസേജ് അയക്കൂ.

LEAVE A REPLY

Please enter your comment!
Please enter your name here