പ്രളയക്കെടുതിയില്‍ ജനം വലഞ്ഞിട്ടും തിരിഞ്ഞ് നോക്കിയില്ല; സഹകരിക്കാത്ത തഹസില്‍ദാരെ സസ്പെന്‍ഡ് ചെയ്തു

0
234

പത്തനംതിട്ട(www.mediavisionnews.in):: പ്രളയക്കെടുതിയില്‍ ജനം ദുരിതമനുഭവിക്കുമ്പോഴും ദുരിതാശ്വാസപ്രവര്‍ത്തനങ്ങള്‍ക്ക് തയ്യാറാവാത്ത തഹസില്‍ദാരെ സസ്പെന്‍ഡ് ചെയ്തു. ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളില്‍ വീഴ്ച വരുത്തിയതിന് തിരുവല്ല ഭൂരേഖ തഹസില്‍ദാര്‍ ചെറിയാന്‍ വി. കോശിയെയാണ് ജില്ലാ കളക്ടര്‍ പി.ബി. നൂഹ് സസ്പെന്‍ഡ് ചെയ്തത്.

ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളില്‍ ഇടപെടാതിരിക്കുകയും ജനങ്ങള്‍ക്ക് ആശ്വാസം പകരുന്ന വകുപ്പിന്റെ പ്രവര്‍ത്തനങ്ങളില്‍ പങ്കാളി ആകാതെ കൃത്യനിര്‍വഹണത്തില്‍ വീഴ്ച വരുത്തുകയും ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളില്‍ നിന്ന് ഒഴിഞ്ഞ് നിരുത്തരവാദപരമായ പ്രവര്‍ത്തനം സ്വീകരിക്കുകയും ചെയ്തതിനാണ് സസ്പെന്‍ഷന്‍.

മീഡിയവിഷൻ ന്യൂസ് വാട്സാപ്പില്‍ ലഭിക്കാന്‍ 9895046567 എന്ന നമ്പര്‍ സേവ് ചെയ്തതിനുശേഷം നിങ്ങളുടെ പേര് ഈ നമ്പറിലേക്ക് വാട്സാപ്പ് മെസേജ് അയക്കൂ

LEAVE A REPLY

Please enter your comment!
Please enter your name here