പ്രളയക്കെടുതിമൂലം ദുരിതം അനുഭവിക്കുന്നവർക്ക് നേർവഴിയുടെ കൈതാങ്ങ്

0
244

ഉപ്പള(www.mediavisionnews.in):സംസ്ഥാനത്ത് പ്രളയക്കെടുതി മൂലം ദുരിതം അനുഭവിക്കുന്നവർക്ക് മണ്ണംകുഴി നേർവഴി ഇസ്ലമിക്ക് സ്റ്റെർ സഹായം എത്തിക്കുന്നു. നാളെ രാവിലെ 7.15ന് സ്വാതന്ത്രദിന പതാക ഉയർത്തൽ കഴിഞ്ഞയുടനെ സഹായ ശേഖരണത്തിലേക്ക് തുടക്കം കുറിക്കുകയാണ്. അരി, ഗോതമ്പ്, പഞ്ചസാര, പയർ വർഗ്ഗങ്ങൾ മുതലായവ ശേഖരിച്ച് നേർവഴിയുടെ ഭാരവാഹികൾ നേരിട്ട് ദുരിത കേന്ദ്രത്തിലേക്ക് എത്തിക്കുന്നതാണ്.

ഈ ഒരു മഹത് ഉദ്യമത്തില്‍ പങ്കാളികളാകാന്‍ എല്ലാ വിഭാഗം ജനങ്ങളോടും സ്ഥാപനങ്ങളോടും സന്നദ്ധ സംഘടനകളോടും നേർവഴി ഭാരവാഹികൾ അഭ്യര്‍ഥിച്ചു. ഇതില്‍ പങ്കാളികളാകാന്‍ ആഗ്രഹിക്കുന്നവര്‍ നല്കാന്‍ ഉദ്ദേശിക്കുന്ന സാധനങ്ങള്‍ പതിനേഴാം തീയതി രാത്രി എട്ട് മണിക്ക് മുമ്പായി മണ്ണംകുഴി നേർവഴി ഓഫീസിൽ എത്തിക്കണമെന്ന് ബന്ധപ്പെട്ടവർ അറിയിച്ചു.

മീഡിയവിഷൻ ന്യൂസ് വാട്സാപ്പില്‍ ലഭിക്കാന്‍ 9895046567 എന്ന നമ്പര്‍ സേവ് ചെയ്തതിനുശേഷം നിങ്ങളുടെ പേര് ഈ നമ്പറിലേക്ക് വാട്സാപ്പ് മെസേജ് അയക്കൂ

LEAVE A REPLY

Please enter your comment!
Please enter your name here