Friday, June 18, 2021

പോലീസ് ഭരണം പാളുന്നു; സ്റ്റേഷൻ ചുമതല ആർക്ക് പരിഷ്കരണം പാതിയിൽ നിലച്ചു

Must Read

തിരുവനന്തപുരം (www.mediavisionnews.in):സർക്കിൾ ഇൻസ്പെക്ടർമാരെ സ്റ്റേഷൻ ഓഫീസർമാരാക്കിക്കൊണ്ടുള്ള പോലീസ് പരിഷ്‌കരണം പാതിവഴിയിൽ നിലച്ചു. ഇതോടെ, സംസ്ഥാനത്തെ സ്റ്റേഷനുകളുടെ ഭരണം കുത്തഴിഞ്ഞ നിലയിലേക്ക്.

ഉത്തരവാദിത്വമേറ്റെടുക്കാൻ ആരുമില്ലാത്തതിനെത്തുടർന്ന് സ്റ്റേഷനുകളിലെ പെറ്റിക്കേസുകൾ കുത്തനെ കുറഞ്ഞു. മൂന്നുമാസമായി പരിഷ്കരണം സംബന്ധിച്ച് നടപടികളൊന്നുമുണ്ടായിട്ടില്ല. സ്റ്റേഷനുകളുടെ മേൽനോട്ട ചുമതലകളിൽനിന്ന് എസ്.ഐ.മാരെ ഒഴിവാക്കിയെങ്കിലും പകരം സി.ഐ.മാരെ നിയോഗിച്ചിട്ടില്ല.

പരിഷ്കാരത്തിലെ അപാകങ്ങളെക്കുറിച്ച് ഡി.ജി.പി. ആഭ്യന്തരവകുപ്പ് സെക്രട്ടറിക്ക് കത്തയച്ചിട്ടുണ്ട്. ഒരു സ്റ്റേഷന്റെ ചുമതലയിലേക്ക്‌ ഒതുക്കുന്നതിൽ സി.ഐ.മാർക്ക് അതൃപ്തിയുണ്ട്. സ്റ്റേഷനിലെ ട്രാഫിക്, ക്രമസമാധാന വിഭജനവും നടന്നിട്ടില്ല.

രണ്ടോ മൂന്നോ സി.ഐ.മാർ വഴി സ്റ്റേഷനുകൾ നിയന്ത്രിച്ചിരുന്ന അസിസ്റ്റന്റ് കമ്മിഷണർ ഇനി എട്ടും പത്തും സ്റ്റേഷനുകളിൽ നേരിട്ട് ഇടപെടണം. അസിസ്റ്റന്റ് കമ്മിഷണർമാരുടെ ഉത്തരവാദിത്വം വർധിച്ചതും പ്രശ്നങ്ങൾ ഉണ്ടാക്കുന്നു. സ്റ്റേഷൻചുമതല വഹിച്ചിരുന്ന എസ്.ഐ.യ്ക്കും എ.സി.പി.ക്കും ഇടയ്ക്കുണ്ടായിരുന്ന തട്ടാണ് പരിഷ്കരണത്തോടെ ഇല്ലാതാകുന്നത്.

തയ്യാറെടുപ്പില്ലാതെ പരിഷ്കരണം ആരംഭിച്ചതാണ് ഇതിന് കാരണമെന്നാണ് ആരോപണം. മാർച്ച് ഏഴിനാണ് 196 സ്റ്റേഷനുകളുടെ ചുമതല സി.ഐ.മാർക്ക് കൈമാറിയത്. 268 ലോക്കൽ സ്റ്റേഷനുകളാണ് ഇനി ബാക്കിയുള്ളത്. ധനകാര്യവകുപ്പാണ് ഇപ്പോൾ ഇതിനു തടസ്സം നിൽക്കുന്നതെന്നാണ് അറിയുന്നത്.

‘സുവോമോട്ടോ’ കേസുകളില്ല

സ്വമേധയാ പോലീസ് എടുക്കുന്ന കേസുകൾ കുറഞ്ഞുവരുന്നതായി സേനയിലുള്ളവർ സാക്ഷ്യപ്പെടുത്തുന്നു. മദ്യമിച്ച് വാഹനമോടിക്കൽ, ഹെൽമെറ്റില്ലാതെ വാഹനമോടിക്കൽ, ഡ്രൈവിങ്ങിനിടെ മൊബൈൽഫോൺ ഉപയോഗിക്കൽ, പൊതുസ്ഥലത്ത് മദ്യപിക്കൽ തുടങ്ങിയ കേസുകളാണ് നിലയ്ക്കുന്നത്. പൊതു ഇടങ്ങളിലെ പോലീസ് സാന്നിധ്യവും ശുഷ്‌കമായി. കേസുകൾ കുറഞ്ഞതോടെ പോലീസുകാർ റോഡിൽ ഇറങ്ങുന്നതും കുറഞ്ഞു.

പോരായ്മകൾ എണ്ണിപ്പറഞ്ഞ് ഡി.ജി.പി.യുടെ കത്ത്

പരിഷ്കരണത്തിലെ പോരായ്മകൾ ചൂണ്ടിക്കാണിച്ചുള്ള കത്താണ് ഡി.ജി.പി. ലോകനാഥ് ബെഹ്‌റ ആഭ്യന്തരവകുപ്പുസെക്രട്ടറിക്ക് അയച്ചത്. സ്റ്റേഷൻ ഓഫീസർമാരായി നിയമിച്ച പല സി.ഐ.മാർക്കും പ്രചോദനം നൽകാൻ സാധിക്കുന്നില്ലെന്ന് ഇതിൽ പറയുന്നു. ജോലിഭാരം വർധിച്ചതായി ഡിവൈ.എസ്.പി.മാർ പരാതിപ്പെടുന്നുവെന്നും കത്തിലുണ്ട്. ഇതിനാൽ എല്ലാ സ്റ്റേഷനുകളിലും സി.ഐ.മാരെ സ്റ്റേഷൻ ഓഫീസർ ആയി നിയമിക്കുന്നത് വേഗത്തിലാക്കാനും കത്തിൽ ആവശ്യപ്പെടുന്നു.

മീഡിയവിഷൻ ന്യൂസ് വാട്സാപ്പില്‍ ലഭിക്കാന്‍ 9895046567 എന്ന നമ്പര്‍ സേവ് ചെയ്തതിനുശേഷം നിങ്ങളുടെ പേര് ഈ നമ്പറിലേക്ക് വാട്സാപ്പ് മെസേജ് അയക്കൂ

LEAVE A REPLY

Please enter your comment!
Please enter your name here

Latest News

സബർമതി നദിയിലെ വെള്ളത്തിൽ കൊറോണ വൈറസ്; നടുക്കി റിപ്പോർട്ട്

ഗുജറാത്തിലെ അഹമ്മദാബാദിലെ സബർമതി നദിയിലും സമീപത്തെ രണ്ട് തടാകത്തിലെ വെള്ളത്തിലും കൊറോണ വൈറസിന്റെ സാന്നിധ്യം കണ്ടെത്തിയെന്ന് റിപ്പോർട്ട്. നദിയിലെ ജലത്തിന്റെ സാമ്പിൾ പരിശോധിച്ചപ്പോഴാണ് വൈറസിന്റെ സാന്നിധ്യം...

More Articles Like This