പശുവിനെ മറയാക്കി ആർ.എസ്.എസ് കലാപത്തിന് കോപ്പുകൂട്ടുന്നു- പോപുലർ ഫ്രണ്ട്

0
259

മഞ്ചേശ്വരം (www.mediavisionnews.in): അഡിയനടുക്ക ഫാമിൽ നിന്നും വാഹനത്തിൽ കൊണ്ടുവന്ന പശുക്കളെ കളവ് നടത്തിയ പശുക്കളാക്കി ചിത്രീകരിച്ച് കലാപത്തിന് ശ്രമിച്ചതിലൂടെ, ഉത്തരേന്ത്യൻ മോഡൽ പശുരാഷ്ട്രിയമാണ് മിയാപദവിൽ ആർ.എസ്.എസ് നടത്തിയതെന്ന് പോപുലർ ഫ്രണ്ട് ഓഫ് ഇന്ത്യ മഞ്ചേശ്വരം ഏരിയ കമ്മിറ്റി പറഞ്ഞു.

ബലിപെരുന്നാൾ ആകുമ്പോൾ കഴിഞ്ഞ രണ്ട് വർഷവും ഇത്തരം സംഭവങ്ങൾ ഉണ്ടായിട്ടുണ്ട്. ബലികർമ്മം തടയുക എന്ന ദുരുദ്ധേശത്തോടെയാണ് ഇത്തരം കുഴപ്പങ്ങൾ നാട്ടിൽ സൃഷ്ടിക്കപ്പെടുന്നത്. ഇത് കണ്ട് നിൽക്കാനാകില്ലാ. കന്നുക്കാലികളെ കച്ചവടം ചെയ്യുന്നവർക്കും, മതപരമായും അല്ലാതെയും ബലിയറുക്കുന്നവർക്കും ബന്ധപ്പെട്ട അധികാരികൾ സുരക്ഷ ഉറപ്പാക്കണമെന്നും കമ്മിറ്റി പറഞ്ഞു. അല്ലാത്തപക്ഷം ജനങ്ങളേ സംഘടിപ്പിച്ചു കൊണ്ടുള്ള പ്രതിഷേധങ്ങൾക്കും, ബലിയറുക്കുന്നതിനുള്ള സഹായങ്ങൾക്കും പോപുലർ ഫ്രണ്ട് നേതൃത്വം നൽകും. മിയാപദവ് വിഷയത്തിലെ കുറ്റക്കാർക്കെതിരെ നടപടി സ്വീകരിക്കണമെന്നും കമ്മിറ്റി ആവശ്യപ്പെട്ടു.

എരിയ പ്രസിഡന്റ് മുസ്തഫ മച്ചംപാടി അദ്യക്ഷത വഹിച്ചു. അലി മിയാപദവ്, അബ്ദുൽ റഷീദ്, അബ്ദുൽ റഹ്മാൻ തുടങ്ങിയവർ സംസാരിച്ചു.

 

മീഡിയവിഷൻ ന്യൂസ് വാട്സാപ്പില്‍ ലഭിക്കാന്‍ 9895046567 എന്ന നമ്പര്‍ സേവ് ചെയ്തതിനുശേഷം നിങ്ങളുടെ പേര് ഈ നമ്പറിലേക്ക് വാട്സാപ്പ് മെസേജ് അയക്കൂ

LEAVE A REPLY

Please enter your comment!
Please enter your name here