നീതി നിഷേധത്തിന്റെ പ്രതീകമാണ് മഹ്ദനി-പിഡിപി

0
225

ഉപ്പള(www.mediavisionnews.in): രണ്ടു പതിറ്റാണ്ടുകളായി ഫാസിസ്റ്റു ഭരണ കൂട ഭീകരതയുടെ ഇരയായി കഴിയേണ്ടി വന്ന പിഡിപി ചെയർമാൻ അബ്ദുൽ നാസർ മഹ്ദനി നീതി നിഷേധത്തിന്റെ ജീവിക്കുന്ന പ്രതീകമാണ് എന്ന് പിഡിപി സംസ്ഥാന ജനറൽ സെക്രട്ടറി എസ്എം ബഷീർ മഞ്ചേശ്വരം പറഞ്ഞു. അബ്ദുൽ നാസർ മഹ്ദനി നീതി നിഷേധത്തിന്റെ രണ്ടു പതിറ്റാണ്ടുകൾ പിന്നിടുന്ന സാഹചര്യത്തിൽ ആഗസ്റ്റ് 17ന് പിഡിപി ഉപ്പള ശ്രീധരൻ പുലരി നഗറിൽ സംഘടിപ്പിച്ച മനുഷ്യാവകാശ ധർമ സംഘമം ഉൽഘടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

ദളിത്‌ മത ന്യൂനപക്ഷ കൂട്ടായ്മ പടുത്തുയർത്താൻ ശക്തമായ നിലകൊണ്ട ഇന്ത്യൻ മനുഷ്യാവകാശത്തിന്റെ നിലക്കാത്ത ശബ്ദമായ മഅദനിയെ ഭയന്ന രാഷ്ട്രീയ ശത്രുക്കൾ ആശയത്തെ ആശയം കൊണ്ട് നേരിടുന്നതിന്ന് പകരം കള്ളക്കേസുകൾ സൃഷ്ടിച്ചു കൊണ്ട് സംഘപരിവാർ ഫാസിസ്റ്റു അജണ്ട നടപ്പിലാക്കുകയാണ് ചെയ്തത്.

ആദ്യ നാടു കടത്തലിന്റെ ഒരു ദശാബ്ദം പിന്നിട്ടപ്പോൾ പരിപൂർണ നിയപരാധിയായി 2007ൽ മോചിതനായ മഹ്ദനി തന്ടെ ആദർശ ധീരതയിൽ നിന്നും പിന്നോട്ടില്ലെന്ന് പ്രഖ്യാപിച്ചു ആശയ സാക്ഷാത്കാരത്തിന്ന് വേണ്ടി ചൈത്ര യാത്ര തുടർന്നു. ഇതിൽ വിറളി പൂണ്ട പ്രത്യയശാസ്ത്രത്തിന്റെ ശത്രുക്കൾ ബാംഗ്ലൂർ സ്ഫോടനത്തിന്റെ പേരിൽ കള്ളക്കഥകൾ മെനഞ്ഞു 2010ആഗസ്റ്റ് 17ന്ന് വീണ്ടും നാടുകടത്തുകയാണ് ചെയ്തത്.

മർദിത ജനതയുടെ ഹൃദയത്തിൽ കറുത്ത അദ്ധ്യായമായി ഓർക്കുന്ന ആഗസ്റ്റ് 17ന്ന് കർണാടക അതിർത്തിയിൽ പിഡിപി സംഘടിപ്പിക്കാൻ തീരുമാനിച്ച സ്വാതത്ര്യ സംരക്ഷണ മഹാ സംഗമം മാറ്റി വെക്കാൻ പിഡിപി ചെയർമാൻ പാർട്ടി ഘടകങ്ങൾ കേരള ഫ്ളഡ് റിലീഫിൽ സജീവമാകാൻ നിർദേശം നൽകുകയാണ് ചെയ്തത്.

ഒട്ടനവധി രോഗങ്ങളെ കൊണ്ട് ബുദ്ധിമുട്ടുന്ന ഈ സാഹചര്യത്തിൽ പോലും തന്റെ ജീവനേക്കാൾ പ്രകൃതി ദുരിതങ്ങൾ അനുഭവിക്കുന്ന കേരള സമൂഹത്തിന്ന് വേണ്ടി നിലകൊണ്ട മനുഷ്യ സ്നേഹിയാണ് മഹ്ദനി എന്ന് പരിപാടിയിൽ സംസാരിച്ച നേതാക്കൾ പറഞ്ഞു.

പാർട്ടി കാസറഗോഡ് ജില്ലാ പ്രസിഡന്റ്‌ റഷീദ് മുട്ടുന്തല അധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി യൂനുസ് തളങ്കര സ്വാഗതം ആശംസിച്ചു. പിഡിപി ജില്ലാ ഉപാധ്യക്ഷൻ കെപി മുഹമ്മദ്‌ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. സംസ്ഥാന സെക്രട്ടറിയേറ്റ് അംഗങ്ങളായ എംകെഇ അബ്ബാസ്, അബ്ദുൽ റഹ്മാൻ പുത്തിഗെ, മുഹമ്മദ് സകാഫ് തങ്ങൾ, ജില്ലാ ട്രെഷറർ അബ്ദുള്ള ബദിയഡ്ക, ജില്ലാ ഉപാധ്യക്ഷൻ ഹുസ്സനാർ ബെണ്ടിച്ചാൽ, പിടിയുസി സംസ്ഥാന സെക്രട്ടറി ജില്ലാ ജോയിന്റ് സെക്രട്ടറി ഷാഫി കളനാട്, ഉബൈദ് മുട്ടുന്തല, പി എച് എഫ് ജില്ലാ സെക്രട്ടറി റസാഖ് മുളിയടക്കം, പിസി എഫ് പ്രതിനിതികൾ റഫീഖ് പോസോട്, ലത്തീഫ് കെ പി, ഷാഫി ഉപ്പള, ജില്ലാ മണ്ഡലം ഭാരവാഹികളായ ഫാറൂ തങ്ങൾ, അഡൂർ റാഫി, കാഞ്ഞങ്ങാട് കുഞ്ഞിക്കോയ തങ്ങൾ, അബ്ദുൽ കാദർ ലബ്ബൈക് ജാസിർ പോസോട്, ഹനീഫ പോസോട്, ഇബ്രാഹിം കോളിയാടക, മുഹമ്മദ് ചാത്തങ്കൈ, ഉസ്മാൻ ഉദുമ, ഇബ്രാഹിം ഹൊസങ്കടി, അസീസ് ഷേണി, മുഹമ്മദ് ഗുഡ്ഡ്, ധനരാജ് മഞ്ചേശ്വരം, തൗഫീഖ് ഉപ്പള, ഖലീൽ കുമ്പള, മുനീർ പോസോട്, പി കെ മൊയ്‌ദീൻ പോസോട്, റഫീഖ് ഉദ്യാവർ തുടങ്ങിയവർ സംസാരിച്ചു.

മീഡിയവിഷൻ ന്യൂസ് വാട്സാപ്പില്‍ ലഭിക്കാന്‍ 9895046567 എന്ന നമ്പര്‍ സേവ് ചെയ്തതിനുശേഷം നിങ്ങളുടെ പേര് ഈ നമ്പറിലേക്ക് വാട്സാപ്പ് മെസേജ് അയക്കൂ

LEAVE A REPLY

Please enter your comment!
Please enter your name here