നിര്‍ബന്ധിത പണപ്പിരിവും വിഭവ സംഭരണവും അരുത്: ജില്ലാ കലക്ടര്‍

0
232

കാസര്‍കോട് (www.mediavisionnews.in): ചില സ്വകാര്യ വ്യക്തികളും സ്വകാര്യ സംഘടനകളും ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളുടെ മറവില്‍ നിര്‍ബന്ധിത പണപ്പിരിവും സാധന സാമഗ്രികളുടെ സംഭരണവും നടത്തുന്നതായി ശ്രദ്ധയില്‍ പെട്ടിട്ടുണ്ടെന്നും ഉടന്‍ പിന്‍മാറണമെന്നും ജില്ലാ കലക്ടര്‍ ഡോ: ഡി. സജിത് ബാബു മുന്നറിയിപ്പ് നല്‍കി. ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ നിര്‍ബന്ധിത മാര്‍ഗ്ഗങ്ങളിലൂടെ ചെയ്യിക്കേണ്ടതല്ല. ദുരിതാശ്വാസ പ്രവര്‍ത്തനത്തിന് സംഭാവനകളും വിഭവങ്ങളും നല്‍കാന്‍ സന്‍മനസുള്ളവര്‍ക്ക് ജില്ലാ ഭരണകൂടത്തിന്റെ നേതൃത്വത്തില്‍ കാസര്‍കോട്് ഗവ. കോളജ്, തൃക്കരിപ്പൂര്‍ ഗവ: പോളിടെക്‌നിക്, പടന്നക്കാട് കാര്‍ഷിക കോളജ് എന്നിവിടങ്ങളിലെ സമാഹരണ കേന്ദ്രങ്ങളില്‍ നല്‍കാവുന്നതാണെന്നും കലക്ടര്‍ അറിയിച്ചു.

മീഡിയവിഷൻ ന്യൂസ് വാട്സാപ്പില്‍ ലഭിക്കാന്‍ 9895046567 എന്ന നമ്പര്‍ സേവ് ചെയ്തതിനുശേഷം നിങ്ങളുടെ പേര് ഈ നമ്പറിലേക്ക് വാട്സാപ്പ് മെസേജ് അയക്കൂ

LEAVE A REPLY

Please enter your comment!
Please enter your name here