‘നമ്മള്‍ അതിജീവിക്കും’; ദുരിതിശ്വാസ ഫണ്ട് പിരിവിനിറങ്ങിയവര്‍ക്ക് കമ്മല്‍ ഊരി നല്‍കി വീട്ടമ്മ

0
238

മലപ്പുറം(www.mediavisionnews.in): പ്രളയക്കെടുതി നേരിടുന്ന കേരളത്തിന്റെ അതിജീവനത്തിനായി നാട് ഒന്നാകെ കക്ഷിരാഷട്രീയ ഭേദമന്യേ പ്രവര്‍ത്തനങ്ങള്‍ നടത്തുകയാണ്. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ഇതിനകം തന്നെ അഞ്ഞൂറോളം കോടി രൂപ എത്തിക്കഴിഞ്ഞു. ലോകമൊന്നാകെ കേരളത്തിനായി സഹായം ചെയ്യുന്ന വാര്‍ത്തകള്‍ ഒക്കെ വന്നുകൊണ്ടിരിക്കെയാണ് ദുരിതാശ്വാസ ക്യാമ്പിലേക്ക് സഹായിക്കണമെന്ന് ആവശ്യപ്പെട്ട് എത്തിയവര്‍ക്ക് തന്റെ കമ്മല്‍ ഊരി നല്‍കി വീട്ടമ്മ മാതൃകയായത്.

സിപിഎം വൈലോങ്ങര കമ്മിറ്റിയുടെ ദുരിതാശ്വാസ പിരിവിലേക്കായാണ് വീട്ടമ്മ കമ്മല്‍ നല്‍കിയത്. മേച്ചേരിപറമ്പിലെ കോട്ടേക്കാട് ഇന്ദിരയാണ് ദുരിതാശ്വാസ സഹായത്തിനായി കമ്മല്‍ ഊരി നല്‍കിയത്.

സോഷ്യല്‍മീഡിയകള്‍ വഴി പലതരം തെറ്റായ പ്രചരങ്ങള്‍ വ്യാപകമാവുമ്പോള്‍ പ്രളയക്കെടുതിയില്‍ വലഞ്ഞ കേരളം അതിജീവിനത്തിന്റെ പാതയിലാണ്. 20000 കോടിയുടെ നഷ്ടം സംസ്ഥാനത്ത് പ്രളയക്കെടുതി മൂലം സംഭവിച്ചെന്നാണ് സര്‍ക്കാരിന്റെ പ്രാഥമിക കണക്കുകള്‍.

മീഡിയവിഷൻ ന്യൂസ് വാട്സാപ്പില്‍ ലഭിക്കാന്‍ 9895046567 എന്ന നമ്പര്‍ സേവ് ചെയ്തതിനുശേഷം നിങ്ങളുടെ പേര് ഈ നമ്പറിലേക്ക് വാട്സാപ്പ് മെസേജ് അയക്കൂ

LEAVE A REPLY

Please enter your comment!
Please enter your name here