ദുരിദാശ്വാസ ക്യാമ്പിലേക്കുള്ള ലോഡുകള്‍ സിപിഎം പൂഴ്ത്തി; ഗുരുതര ആരോപണവുമായി സിപിഐ

0
191

ഇടുക്കി (www.mediavisionnews.in) :മൂന്നാറിലെ ദുരിതാശ്വാസ ക്യാമ്പുകളിലേയ്ക്ക് എത്തുന്ന ലോഡ് കണക്കിന് അവശ്യവസ്തുക്കള്‍ പാര്‍ട്ടി ഒാഫീസില്‍ സിപിഎം പൂഴ്ത്തിയെന്ന് സിപിഐ. ഇടുക്കി ജില്ലാ കലക്ടറുടെ വിലാസത്തില്‍ തമിഴ്നാട്ടില്‍ നിന്നുള്‍പ്പടെയെത്തുന്ന സാധനങ്ങള്‍ സിപിഎം പ്രവര്‍ത്തകര്‍ പാര്‍ട്ടി ഒാഫീസില്‍ കൂട്ടിവെച്ച് കൊടിവെച്ച വണ്ടിയില്‍ വിതരണം ചെയ്യുന്നെന്നാണ് ആരോപണം. സി.പി.ഐ പ്രവര്‍ത്തകര്‍ ഇത് ചോദ്യം ചെയ്തത് സംഘര്‍ഷത്തിനിടയാക്കി.

മൂന്നാറിലേയ്ക്ക് ഭക്ഷ്യ സാധനങ്ങളുമായെത്തുന്ന ലോറികള്‍ സിപിഎം മൂന്നാര്‍ പാര്‍ട്ടി ഒാഫീസിലാണ് സാധനമിറക്കുന്നത്, മറ്റാരൊക്കെയോ നല്‍കിയ സാധനങ്ങള്‍ സിപിഎമ്മിന്റെ ബാനറില്‍ പാര്‍ട്ടി ഒാഫീസില്‍ തന്നെ വിതരണം ചെയ്യുകയാണെന്നും വ്യാപക പരാതി ഉയര്‍ന്നു. സാധനങ്ങള്‍ പകുതിയിലേറെ പാര്‍ട്ടി ഒാഫീസില്‍ പൂഴ്ത്തിവെച്ച്. കൊടിവെച്ച വണ്ടികളില്‍ കൊണ്ടുനടന്ന് നാലാളെ കാണിച്ച് ദുരിതാശ്വാസ വിതരണ പ്രഹസനം നടത്തുകയാണന്ന് സിപിഐ ആരോപിച്ചു. ആവശ്യക്കാരിലേയ്ക്ക് ഒന്നും എത്തുന്നില്ലെന്നും സിപിഐ പ്രവര്‍ത്തകര്‍ പറയുന്നു

വ്യാപക പരാതി ഉയര്‍ന്നതോടെ കഴിഞ്ഞ ദിവസം സബ്കലക്ടറുടെ നേതൃത്ത്വത്തില്‍ സിപിഎം പ്രവര്‍ത്തകരെ വിളിച്ച് താക്കീത് ചെയ്തിരുന്നു. എന്നാല്‍ ഇന്ന് തമിഴ്നാട്ടില്‍ നിന്ന് ജില്ലാകലക്ടറുടെ പേരിലെത്തിയ മൂന്ന് ലോഡ് സാധനങ്ങളും സിപിഎം പൂഴ്ത്താന്‍ ശ്രമിച്ചത് സിപിഐ എതിര്‍ക്കുകയും ഇത് സംഘര്‍ഷത്തിനിടയാക്കുകയും ചെയ്തു.മൂന്നാറില്‍ എല്ലാം നഷ്ടപ്പെട്ട ഒരുപറ്റം ജനതയെ ഈ ദുരിതകാലത്ത് സിപിഎം പറഞ്ഞ് പറ്റിക്കുകയാണ് എന്ന ആരോപണം ശക്തമാണ്.

മീഡിയവിഷൻ ന്യൂസ് വാട്സാപ്പില്‍ ലഭിക്കാന്‍ 9895046567 എന്ന നമ്പര്‍ സേവ് ചെയ്തതിനുശേഷം നിങ്ങളുടെ പേര് ഈ നമ്പറിലേക്ക് വാട്സാപ്പ് മെസേജ് അയക്കൂ

LEAVE A REPLY

Please enter your comment!
Please enter your name here