ദുരിത ബാധിതരെ സഹായിക്കാൻ മംഗൽപാടി ജനകീയവേദി കൂട്ടായ്മ

0
208

ഉപ്പള(www.mediavisionnews.in): ഒരായുഷ്കാലം മുഴുവൻ കഷ്ടപ്പെട്ട് നേടിയ സമ്പാദ്യങ്ങളെല്ലാം ഒരു നിമിഷ നേരം കൊണ്ട് തകർന്നു തരിപ്പണമായ,ദുരന്ത പ്രദേശത്തെ ദുരിതബാധിതരുടെ കണ്ണീരൊപ്പാൻ മംഗൽപാടി ജനകീയ വേദി കൈകോർക്കുന്നു. ദുരിതം പേറുന്ന കുരുന്നുകൾക്കും, കുടുംബത്തിനുമാവശ്യമായ പാത്രങ്ങളും, നോട്ടു പുസ്തകങ്ങളുമടക്കമുള്ള സ്റ്റേഷനറി സാധനങ്ങളാണ് ജനകീയവേദി പ്രവർത്തകർ എത്തിച്ചു കൊടുക്കുന്നത്.

ഇതിനാവശ്യമായ ഫണ്ട് ശേഖരണം അഷാഫിനു കൈമാറി ബഷീർ സാഹിബ്‌ (CPCRI)ഉത്ഘാടനം ചെയ്തു. ഓ.എം.റഷീദ്,അഷ്‌റഫ്‌ മദർ ആർട്ട്,മുനീർ,അബൂതമാം,റൈഷാദ്, തുടങ്ങിയവർ സന്നിഹിതരായിരുന്നു.

മീഡിയവിഷൻ ന്യൂസ് വാട്സാപ്പില്‍ ലഭിക്കാന്‍ 9895046567 എന്ന നമ്പര്‍ സേവ് ചെയ്തതിനുശേഷം നിങ്ങളുടെ പേര് ഈ നമ്പറിലേക്ക് വാട്സാപ്പ് മെസേജ് അയക്കൂ

 

LEAVE A REPLY

Please enter your comment!
Please enter your name here