ദുരിതാശ്വാസത്തിന് പണം കണ്ടെത്താന്‍ മദ്യവില കൂട്ടും

0
228

തിരുവനന്തപുരം(www.mediavisionnews.in):ദുരിതാശ്വാസത്തിന് പണം കണ്ടെത്താന്‍ മദ്യവില കൂട്ടാന്‍ തീരുമാനം. എക്സൈസ് തീരുവ 23 ല്‍ നിന്ന് 27 ആയി വര്‍ധിപ്പിക്കും. 100 ദിവസത്തേക്കാണ് വര്‍ദ്ധനവ്.

സംസ്ഥാനത്ത് മ‍ഴയ്ക്ക് ശമനമില്ല. വെള്ളപ്പൊക്കവും ഉരുള്‍പ്പൊട്ടലും വ്യാപകമായ സാഹചര്യത്തില്‍ കനത്ത നാശനഷ്ടമാണ് സംസ്ഥാനത്ത് സംഭവിച്ചുകൊണ്ടിരിക്കുന്നത്. നിരവധി ജനങ്ങളുടെ ജീവനാണ് ഇതുവരെ പ്രകൃതിക്ഷോഭത്തില്‍ നഷ്ടപ്പെട്ടിരിക്കുന്നത്.

ദുരിതാശ്വസ പ്രലര്‍ത്തനം വിപുലമായി നടക്കുകയാണ്. കോടിക്കണക്കിന് രൂപയുടെ നഷ്ടമാണ് ഉണ്ടായിരിക്കുന്നത്. നാശനഷ്ടം പരിഹരിച്ച സംസ്ഥാനം സാധാരണ നിലയിലേക്കെത്താന്‍ കോടികള്‍ തന്നെ വേണ്ടിവരും. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ഇനിയും പണം കണ്ടെത്തേണ്ടതുണ്ട്. അതിന്‍റ ഭാഗമായാണ് പുതിയ തീരുമാനം.

ദുരിതാശ്വാസത്തിന് പണം കണ്ടെത്താന്‍ മദ്യവില കൂട്ടാന്‍ തീരുമാനം. എക്സൈസ് തീരുവ 23 ല്‍ നിന്ന് 27 ആയി വര്‍ധിപ്പിക്കും.

മീഡിയവിഷൻ ന്യൂസ് വാട്സാപ്പില്‍ ലഭിക്കാന്‍ 9895046567 എന്ന നമ്പര്‍ സേവ് ചെയ്തതിനുശേഷം നിങ്ങളുടെ പേര് ഈ നമ്പറിലേക്ക് വാട്സാപ്പ് മെസേജ് അയക്കൂ

LEAVE A REPLY

Please enter your comment!
Please enter your name here