ദുരിതസ്ഥലത്തു വിതരണത്തിന് വേണ്ടത്, ജലാംശമില്ലാത്ത ഭക്ഷണം; ബിസ്‌കറ്റ്, ബൺ, അവൽ തുടങ്ങിയവയ്ക്കു പ്രാധാന്യം നൽകണം, പാകംചെയ്ത ജലാംശമുള്ള ഭക്ഷണം എളുപ്പത്തിൽ ചീത്തയാകും

0
260

കൊച്ചി(www.mediavisionnews.in):ദുരിത ബാധിത മേഖലകളിൽ കഴിയുന്നവർക്ക് ഹെലികോപ്റ്റർ വഴി നൽകുന്ന ഭക്ഷണം ജലാംശമില്ലാത്തതും പാചകം ആവശ്യമില്ലാത്തതും വേഗത്തിൽ ചീത്തയാകാത്തതുമാകണമെന്ന് സൈനിക അധികൃതർ. ഇതു മുൻനിർത്തി കളക്ഷൻ സെന്ററുകളിലേക്ക് എത്തിക്കുന്ന ഭക്ഷ്യവസ്തുക്കളിൽ കുപ്പിവെള്ളം, അവൽ, മലർ, ശർക്കര, ബിസ്‌ക്കറ്റ്, ഡ്രൈ ഫ്രൂട്ട്‌സ്, ചോക്കലേറ്റ്, ബൺ എന്നിവയ്ക്കു പ്രാധാന്യം നൽകണമെന്നും സൈനിക അധികൃതർ പറയുന്നു.

പാകം ചെയ്തതും എളുപ്പത്തിൽ ചീത്തയാവുന്നതുമായ ഭക്ഷണ പദാർത്ഥങ്ങൾ നിരവധി പേർ ദുരിതാശ്വാസ ക്യാമ്പുകളിൽ എത്തിക്കുന്ന സാഹചര്യത്തിലാണ് അധികൃതർ ഇക്കാര്യം വ്യക്തമാക്കിയത്. ഭക്ഷണം പാഴായി പോകാതിരിക്കാനും ദുരിത ബാധിതർക്ക് വേണ്ടത്ര അളവിൽ ലഭ്യമാക്കാനും ഇതു സഹായിക്കുമെന്നും സൈനിക അധികൃതർ പറയുന്നു.

തിരുവനന്തപുരം വിമാനത്താവളത്തിൽനിന്ന് ഇന്നലെ ആയിരത്തോളം പേർക്കുള്ള ഭക്ഷ്യ വസ്തുക്കളാണ് വ്യോമമാർഗം പത്തനംതിട്ടയിൽ എത്തിച്ചത്. ഹെലികോപ്റ്ററിൽ എയർ ഡ്രോപ്പ് നടത്തിയാണ് ഇവ ദുരിത ബാധിതർക്കു നൽകുന്നത്. ഭക്ഷ്യവസ്തുക്കൾ കൊണ്ടുപോകുന്നതിനു മേൽനോട്ടം വഹിക്കാൻ ജില്ലാ ഭരണകൂടം ഉദ്യോഗസ്ഥരെ നിയോഗിച്ചിട്ടുണ്ട്.

മീഡിയവിഷൻ ന്യൂസ് വാട്സാപ്പില്‍ ലഭിക്കാന്‍ 9895046567 എന്ന നമ്പര്‍ സേവ് ചെയ്തതിനുശേഷം നിങ്ങളുടെ പേര് ഈ നമ്പറിലേക്ക് വാട്സാപ്പ് മെസേജ് അയക്കൂ.

LEAVE A REPLY

Please enter your comment!
Please enter your name here