ദുരിതബാധിതര്‍ക്കായി എത്തിച്ച അടിവസ്ത്രങ്ങളും നൈറ്റിയും പൊലീസുകാരി മോഷ്ടിച്ചു

0
183

കോട്ടയം(www.mediavisionnews.in): ദുരിതബാധിതര്‍ക്ക് വിതരണം ചെയ്യാനെത്തിച്ച അടിവസ്ത്രങ്ങളും നൈറ്റികളും പൊലീസുകാരി അടിച്ചുമാറ്റി. കോട്ടയത്തെ ദുരിതാശ്വാസ ക്യാമ്പില്‍ വിതരണം ചെയ്യാനായി കൊച്ചിയിലെ ഒരു പൊലീസ് സ്റ്റേഷനില്‍ എത്തിച്ച സാധനങ്ങളാണ് മോഷ്ടിക്കപ്പെട്ടത്.

സി.സി.ടി.വി ദൃശ്യങ്ങളില്‍ നിന്നാണ് സംഭവം വെളിവായത്. ആറുകാറുകളില്‍ എത്തിയ നാപ്കിന്‍ ഉള്‍പ്പെടെയുള്ള സാധനങ്ങളാണ് മോഷണം പോയത്.

പൊലീസ് സ്റ്റേഷനിലെത്തിച്ച സാധനങ്ങള്‍ തരംതിരിച്ച് പായ്ക്ക് ചെയ്യാന്‍ ഒരു സീനിയര്‍ വനിതാ പൊലീസ് ഓഫീസറെയായിരുന്നു ചുമതലപ്പെടുത്തിയിരുന്നത്. സഹായത്തിന് ഏഴ് പൊലീസുകാരെയും നിയോഗിച്ചു. കഴിഞ്ഞദിവസം രാത്രിയിലായിരുന്നു പാക്കിങ്. ഇതിനിടെ പൊലീസുകാരി ബന്ധുക്കളെ വിളിച്ചുവരുത്തി ആറു കാറുകളിലായി സാധനങ്ങള്‍ കടത്തുകയായിരുന്നു.

പൊലീസുകാരി 34 നൈറ്റികള്‍ ഉള്‍പ്പെടെ എണ്ണി കാറിലേക്ക് കൊണ്ടുവയ്ക്കുകയായിരുന്നു. അടിവസ്ത്ര പായ്ക്കറ്റുകളും കാറിലേക്ക് മാറ്റി. സ്റ്റേഷനിലെ സി.സി.ടി.വി ഈ ദൃശ്യമുണ്ട്.

സംഭവത്തെക്കുറിച്ച് പൊലീസ് രഹസ്യാന്വേഷണ വിഭാഗം അന്വേഷണം തുടങ്ങി.

അതിനിടെ ആന്ധ്രയില്‍ നിന്ന് വിതരണം ചെയ്യാനെത്തിച്ച വസ്ത്രങ്ങള്‍ മോഷണം പോയതായും ആരോപണമുയര്‍ന്നിട്ടുണ്ട്. കോട്ടയത്തെ ഒരു ഗ്രാമപഞ്ചായത്ത് അംഗത്തിനെതിരെയാണ് ആരോപണം.

ഇവരുടെ വീട്ടിലാണ് ആന്ധ്രയില്‍ നിന്നുള്ള സാധനങ്ങള്‍ സൂക്ഷിച്ചിരുന്നത്. ഇതില്‍ നിന്നാണ് സ്ത്രീകളുടെ അടിവസ്ത്രങ്ങളും മുണ്ടുകളും നാപ്കിനുകളും മോഷ്ടിച്ചത്.

മീഡിയവിഷൻ ന്യൂസ് വാട്സാപ്പില്‍ ലഭിക്കാന്‍ 9895046567 എന്ന നമ്പര്‍ സേവ് ചെയ്തതിനുശേഷം നിങ്ങളുടെ പേര് ഈ നമ്പറിലേക്ക് വാട്സാപ്പ് മെസേജ് അയക്കൂ

LEAVE A REPLY

Please enter your comment!
Please enter your name here