ദുരന്തമുഖത്ത്‌ സാന്ത്വനമാകാൻ മഞ്ചേശ്വരം ബ്ലോക്ക്‌ പഞ്ചായത്ത്‌: തദ്ദേശസ്ഥാപനത്തെ കാരുണ്യകേന്ദ്രമാക്കുന്നത്‌ എ.കെ.എം.അഷ്‌റഫിന്റെ നേതൃത്വത്തിൽ

0
250

മഞ്ചേശ്വരം(www.mediavisionnews.in): മഴക്കാലകെടുതികൾ അനുഭവിക്കുന്ന വയനാടിലേക്ക്‌ സാന്ത്വനമേകാൻ മഞ്ചേശ്വരം ബ്ലോക്ക്‌ പഞ്ചായത്ത്‌. സംസ്ഥാനത്ത്‌ ഇതാദ്യമായാണ് ഒരു തദ്ദേശസ്ഥാപനത്തിന്റെ നേതൃത്വത്തിൽ ഇത്ര വിപുലമായ രീതിയിൽ കാരുണ്യപ്രവർത്തനം നടത്തുന്നത്‌.

ബ്ലോക്ക്‌ പഞ്ചായത്തിന്റെ പരിധിയിലുള്ള ഗ്രാമ പഞ്ചായത്തുകൾ, വിവിധ രാഷ്‌ട്രീയ പാർട്ടികൾ, സന്നദ്ധസംഘടനകൾ, വ്യാപാരസ്ഥാപനങ്ങൾ, ആരാധനാലയങ്ങൾ എന്നിവ കേന്ദ്രീകരിച്ച്‌ അവശ്യസാധനങ്ങൾ ശേഖരിക്കാൻ പ്രസിഡണ്ട്‌ എ.കെ.എം.അഷ്‌റഫ്‌ നേരിട്ട്‌ രംഗത്തിറങ്ങിയിരിക്കുകയാണ്. ആഗസ്‌ത്‌ 14,15,16 തീയ്യതികളിലായി ശേഖരിക്കുന്ന സാധനങ്ങൾ 17ന് പ്രത്യേകവാഹനത്തിൽ വയനാട്ടിലെത്തിക്കും. പ്രസിഡണ്ട്‌ എ.കെ.എം. അഷ്‌റഫിന്റെ നേതൃത്വത്തിലുള്ള സംഘം വാഹനത്തെ അനുഗമിക്കും.

സംസ്ഥാനത്തിന് തന്നെ മാതൃകയാവുന്ന കാരുണ്യപ്രവർത്തനത്തിനാണ് മഞ്ചേശ്വരം ബ്ലോക്ക്‌ പഞ്ചായത്ത്‌ ആവിഷ്‌ക്കരിക്കുന്നത്‌.

മീഡിയവിഷൻ ന്യൂസ് വാട്സാപ്പില്‍ ലഭിക്കാന്‍ 9895046567 എന്ന നമ്പര്‍ സേവ് ചെയ്തതിനുശേഷം നിങ്ങളുടെ പേര് ഈ നമ്പറിലേക്ക് വാട്സാപ്പ് മെസേജ് അയക്കൂ

LEAVE A REPLY

Please enter your comment!
Please enter your name here