ദുരന്തപെയ്ത്ത് കൊണ്ടുപോയത് ഒരു കുടുംബത്തിലെ ആറു പേരെ; മണ്ണിനടിയിലും വാരിപുണര്‍ന്ന് അമ്മയും മക്കളും

0
260

മലപ്പുറം(www.mediavisionnews.in):ദുരിതപ്പെയ്ത്ത് ഇന്നലെ കൊണ്ടുപോയത് ഒരു കുടുംബത്തിലെ ആറുപേരെ. മണ്ണിനടിയില്‍ മക്കളെ  മാറോട്ട് ചേര്‍ത്ത് കെട്ടിപുണര്‍ന്ന്  കിടക്കുന്ന അമ്മയുടെ കാഴ്ച ഹൃദയഭേദകമായി. മലപ്പുറം നിലമ്പൂരില്‍ നിന്നായിരുന്നു നെഞ്ച് തകര്‍ക്കുന്ന ഈ  കാഴ്ച. ഉരുള്‍പ്പൊട്ടലിലും മണ്ണിടിച്ചിലിലും മരിച്ച ഗീത, മക്കളായ നവനീത്, നിവേദ് എന്നിവരുടെ മൃതശരീരമാണ് പരസ്പരം കെട്ടിപ്പുണര്‍ന്ന നിലയില്‍ കണ്ടെത്തിയത്.

ഇന്നു രാവിലെയാണ് മുട്ടോളം ചെളി നിറഞ്ഞ മണ്ണില്‍ പരസ്പരം പുതഞ്ഞ് കിടന്നിരുന്ന മൃതദേഹങ്ങള്‍ നാട്ടുകാര്‍ കണ്ടെടുത്തത്. ഇന്നലെ പുലര്‍ച്ചെ മുതല്‍ നാട്ടുകാരും ഫയര്‍ഫോഴ്‌സും, ആരംഭിച്ച തിരച്ചിനൊടുവിലാണ് മൃതദേഹം കണ്ടെത്തിയത്. ഗൃഹനാഥനായ സുബ്രഹ്മണ്യനും, അമ്മയും, ഭാര്യയും, രണ്ടു മക്കളും സഹോദരിയുടെ പുത്രനുമാണ് മരിച്ചത്.

നിലമ്പൂര്‍ എരുമമുണ്ടയിലാണ് ഇന്നലെ ഉരുള്‍പ്പൊട്ടല്‍ ഉണ്ടായത്. ഒരു മാസം മുമ്പ് നിലമ്പൂര്‍ ചെട്ടിയംപാടത്ത് കോളനിക്ക് നേരെയുള്ള കുന്നിന്‍ മുകളില്‍ മണ്ണിടിച്ചിലുണ്ടായിരുന്നു. അന്നുമുതല്‍ കരുതിയിരുന്ന കോളനി നിവാസികള്‍ ശബ്ദം കേട്ടതോടെ ഓടിപോവുകയായിരുന്നു. സംഭവം നടക്കുന്ന സമയത്ത് സുബ്രഹ്മണ്യന്‍ വീട്ടിലുണ്ടായിരുന്നില്ല കുഞ്ഞുങ്ങളെ രക്ഷപ്പെടുത്താന്‍ ഓടുമ്പോഴാണ് അദ്ദേഹത്തിന് ജിവന്‍ നഷ്ടമായത്.

കോളനിയിലെ നാല് വീടുകള്‍ പൂര്‍ണമായും ആറ് വീടുകള്‍ ഭാഗികമായും തകര്‍ന്നു. വീണ്ടും ഉരുള്‍പൊട്ടലിന് സാധ്യതയുള്ളതിനാല്‍ സമീപത്ത് താമസിക്കുന്നവരെ അധികൃതര്‍ മാറ്റിപ്പാര്‍പ്പിച്ചു.

മീഡിയവിഷൻ ന്യൂസ് വാട്സാപ്പില്‍ ലഭിക്കാന്‍ 9895046567 എന്ന നമ്പര്‍ സേവ് ചെയ്തതിനുശേഷം നിങ്ങളുടെ പേര് ഈ നമ്പറിലേക്ക് വാട്സാപ്പ് മെസേജ് അയക്കൂ.

LEAVE A REPLY

Please enter your comment!
Please enter your name here