താരരാജാക്കന്മാരുടെ ബോളിവുഡ് ഇനി ദുല്‍ഖര്‍ സല്‍മാന്! കാര്‍വാന് ഗംഭീര സ്വീകരണം

0
328

കൊച്ചി (www.mediavisionnews.in):മലയാളികളുടെ പ്രിയപ്പെട്ട കുഞ്ഞിക്കയായ ദുല്‍ഖര്‍ സല്‍മാന്‍ ബോളിവുഡിലേക്ക് അരങ്ങേറ്റം നടത്തിയ സിനിമയാണ് കാര്‍വാന്‍. ആകര്‍ഷ് ഖുരാന സംവിധാനം ചെയ്ത ചിത്രത്തില്‍ ഇര്‍ഫാന്‍ ഖാനാണ് മറ്റൊരു കേന്ദ്രകഥാപാത്രത്തെ അവതരിപ്പിച്ചിരിക്കുന്നത്. റിലീസിനൊരുങ്ങുന്നതിനിടെ സിനിമയ്‌ക്കെതിരെ ചില പ്രതിസന്ധികള്‍ വന്നിരുന്നെങ്കിലും അതെല്ലാം മറികടന്ന് ചിത്രം തിയറ്ററുകളിലേക്ക് എത്തിയിരിക്കുകയാണ്.

യാത്രകളും മറ്റും പശ്ചാതലമാക്കിയൊരുക്കിയ കാര്‍വാന്‍ ഒരു കോമഡി ഡ്രാമയായിട്ടാണ് നിര്‍മ്മിച്ചിരിക്കുന്നത്. ചിത്രത്തില്‍ മിഥില പല്‍ക്കറാണ് നായിക. ദുല്‍ഖര്‍ ആദ്യമായി ബോളിവുഡില്‍ അഭിനയിക്കുന്ന സിനിമയാണെന്നുള്ളതിനാല്‍ കേരളത്തിലും വലിയ പ്രധാന്യത്തോടെയാണ് കാര്‍വാന്‍ എത്തിയിരിക്കുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here