ഡിവൈഎഫ്‌ഐ നേതാവ് മുഹമ്മദ് റിയാസിന്റെ കാര്‍ ഓടിക്കൊണ്ടിരിക്കെ കത്തി

0
281

എടപ്പാള്‍(www.mediavisionnews.in): ഡി.വൈ.എഫ്.ഐ. അഖിലേന്ത്യാ പ്രസിഡന്റ് പി.എ. മുഹമ്മദ് റിയാസിന്റെ കാര്‍ ഓടിക്കൊണ്ടിരിക്കെ കത്തി. എടപ്പാള്‍ അണ്ണക്കമ്പാട് സബ്‌സ്റ്റേഷനു സമീപം ശനിയാഴ്ച രാത്രി ഏഴരയോടെയാണ് സംഭവം.

കാറിലുണ്ടായിരുന്ന സഹോദരീപുത്രനും ഡ്രൈവറും കാര്‍ നിര്‍ത്തി ഇറങ്ങിയോടിയതിനാല്‍ അപകടമൊഴിവായി. തൃശ്ശൂരില്‍ പഠിക്കുന്ന സഹോദരീപുത്രനെ കൂട്ടി കോഴിക്കോട്ടേക്ക് മടങ്ങുകയായിരുന്നു ഡ്രൈവര്‍. സബ്‌സ്റ്റേഷന്‍ വളവിലെത്തിയതോടെ കാറിന്റെ മുന്‍വശത്തുനിന്ന് തീയും പുകയുമുയര്‍ന്നു. പരിഭ്രാന്തരായ ഇവര്‍ ഉടന്‍ കാര്‍ നിര്‍ത്തി ഇറങ്ങി.

അപ്പോഴേക്കും കാറിന്റെ ബോണറ്റിന്റെ ഭാഗത്ത് തീ ആളിക്കത്താന്‍ തുടങ്ങി. ഓടിക്കൂടിയ നാട്ടുകാര്‍ തീയണയ്ക്കാന്‍ ശ്രമിച്ചെങ്കിലും സാധിച്ചില്ല. പിന്നീട് പൊന്നാനി അഗ്നിരക്ഷാസേനയിലെ സ്റ്റേഷന്‍ ഓഫീസര്‍ മുഹമ്മദ് ഇഖ്ബാലിന്റെ നേതൃത്വത്തിലുള്ള സംഘമെത്തിയാണ് തീയണച്ചത്.

മീഡിയവിഷൻ ന്യൂസ് വാട്സാപ്പില്‍ ലഭിക്കാന്‍ 9895046567 എന്ന നമ്പര്‍ സേവ് ചെയ്തതിനുശേഷം നിങ്ങളുടെ പേര് ഈ നമ്പറിലേക്ക് വാട്സാപ്പ് മെസേജ് അയക്കൂ.

LEAVE A REPLY

Please enter your comment!
Please enter your name here