ജില്ലയിൽ ആർഎസ്എസ് ആയുധ പുരകൾ പ്രവർത്തിക്കുന്നു: സംഘ് പരിവാർ കേന്ദ്രങ്ങളിൽ റെയ്ഡ് നടത്താനുള്ള ആർജ്ജവം പോലിസ് കാണിക്കണം-യൂത്ത് ലീഗ്

0
277

ഉപ്പള (www.mediavisionnews.in):ജില്ലയിൽ ആർ എസ് എസിന്റെ നേതൃത്വതിൽ ആയുധ പുരകൾ പ്രവർത്തിക്കുന്നുവെന്നും സംഘ് പരിവാർ കേന്ദ്രങ്ങളിൽ റെയ്ഡ് നടത്തി അവ കണ്ടെത്താനുള്ള തന്റേടം പിണറായി പോലിസ് കാണിക്കണമെന്ന് യൂത്ത് ലീഗ് ജില്ല ട്രഷറർ യുസഫ് ഉളുവാർ ആവശ്യപ്പെട്ടു.

ഇന്നലെ രാത്രി നടന്ന സോങ്കാൽ പ്രതാപ് നഗറിലെ അബൂബക്കർ സിദ്ധീഖിന്റെ കൊലപാതകത്തിൽ ഉന്നത തല അന്വേഷണം വേണമെന്നും അദ്ദേഹം അവശ്യപ്പെട്ടു. മദ്യ വിൽപനയെ എതിർത്ത യുവാവിനെ നിമിഷ നേരം കൊണ്ടാണ് മാരകായുധവുമായി ആർ എസ് എസ് ഗുണ്ടകൾ കൊലപെടുത്തിയത്.

യാതൊരു പ്രകോപനവുമില്ലതെയാണ് റിയാസ് മൗലവിയെ പള്ളിക്കകത്ത് കയറി ആയുധവുമായി സംഘ് പരിവാർ കുത്തി കൊലപ്പെടുത്തിയതും. സമാധാനന്തരീക്ഷം നിലനിൽക്കുന്ന ജില്ലയെ കലാപഭൂമിയാക്കാൻ സംഘ് പരിവാർ നടത്തിയ ഗൂഡാലോചനയുടെ ഭാഗമായാണിത്.

അടിക്കടി കൊലപാതകങ്ങളും അക്രമങ്ങളും അഴിച്ച് വിട്ട് നാടിന്റെ സമാധാനം തകർക്കുകയും മറു വിഭാഗത്തെ പ്രകോപിതരാക്കി വർഗീയ അജണ്ട നടപ്പിലാക്കുകയും അതിലൂടെ തിരഞ്ഞെടുപ്പ് വിജയം ലക്ഷ്യമാക്കിയുള്ള നിരന്തര പ്രവർത്തനത്തനങ്ങളാണ് സംഘപരിവാർ നടത്തിക്കൊണ്ടിരിക്കുന്നത്.

സിദ്ധീഖിനെ കുത്തി കൊലപ്പെടുത്തിയ സംഭവത്തിലെ മുഴുവൻ പ്രതികളെയും സഹായികളേയും നിയമത്തിന്റെ മുമ്പിൽ കൊണ്ട് വരാൻ ശക്തമായ നടപടി സ്വീകരിക്കണമെന്ന് യുസഫ് ള്ളുവാർ ആവശ്യപ്പെട്ടു.

മീഡിയവിഷൻ ന്യൂസ് വാട്സാപ്പില്‍ ലഭിക്കാന്‍ 9895046567 എന്ന നമ്പര്‍ സേവ് ചെയ്തതിനുശേഷം നിങ്ങളുടെ പേര് ഈ നമ്പറിലേക്ക് വാട്സാപ്പ് മെസേജ് അയക്കൂ

LEAVE A REPLY

Please enter your comment!
Please enter your name here