ചെര്‍ക്കളം അബ്ദുല്ലയുടെ മരണം സംബന്ധിച്ച് അപവാദ പ്രചരണം; യുവാവിനെതിരെ കേസ്

0
112

കാസര്‍കോട് (www.mediavisionnews.in): മുന്‍മന്ത്രിയും മുസ്‌ലിം ലീഗ് സംസ്ഥാന ട്രഷറുമായിരുന്ന ചെര്‍ക്കളം അബ്ദുല്ലയുടെ മരണവുമായി ബന്ധപ്പെട്ട് വാട്‌സ്ആപ്പിലൂടെ അപവാദ പ്രചരണം നടത്തിയെന്ന പരാതിയില്‍ യുവാവിനെതിരെ കാസര്‍കോട് ടൗണ്‍ പൊലീസ് കേസെടുത്തു. ഗള്‍ഫ്കാരനും ദേലംപാടി അഡൂര്‍ സ്വദേശിയുമായ ശിഹാബി (30)നെതിരെയാണ് കേസ്.

മുസ്‌ലിം ലീഗ് ജില്ലാ ജനറല്‍ സെക്രട്ടറി എ. അബ്ദുല്‍ റഹ്മാന്റെ പരാതിയിലാണ് കേസ്. ചെര്‍ക്കളം അബ്ദുല്ല മരിച്ച ദിവസം ഉച്ചയോടെ വാട്‌സ്ആപ്പ് വഴി മരണവുമായി ബന്ധപ്പെട്ട് അപവാദ പ്രചരണം നടത്തിയെന്നാണ് പരാതി. പൊലീസ് അന്വേഷിച്ച് വരുന്നു. 153, 500 തുടങ്ങിയ വകുപ്പുകള്‍ പ്രകാരമാണ് കേസെടത്തിട്ടുളളത്.

മീഡിയവിഷൻ ന്യൂസ് വാട്സാപ്പില്‍ ലഭിക്കാന്‍ 9895046567 എന്ന നമ്പര്‍ സേവ് ചെയ്തതിനുശേഷം നിങ്ങളുടെ പേര് ഈ നമ്പറിലേക്ക് വാട്സാപ്പ് മെസേജ് അയക്കൂ

LEAVE A REPLY

Please enter your comment!
Please enter your name here