കൊലപാതക രാഷ്ട്രീയം കലാപം സൃഷ്ടിക്കാനുള്ള ആസൂത്രിത ശ്രമം: പിഡിപി

0
210

മഞ്ചേശ്വരം (www.mediavisionnews.in):രാഷ്ട്രീയമായി ഒരു നിലക്കും സംഘർഷാവസ്ഥ നിലവിലില്ലാത്ത പ്രദേശങ്ങളിൽ രാഷ്ട്രീയ മറയാക്കി നടക്കുന്ന കൊലപാതകങ്ങൾ അപലപനീയമാണെന്ന് പിഡിപി സംസ്ഥാന ജനറൽ സെക്രട്ടറി എസ് എം ബഷീർ അഭിപ്രായപ്പെട്ടു

റിയാസ് മൗലവിയെ കൊന്ന് കലാപമുണ്ടാക്കാൻ പറ്റാത്തവർ പലയിടത്തും പല രീതിയിലും പരിശ്രമിച്ചു കൊണ്ടിരിക്കുന്നു. ഇത് നാട്ടിൽ വർഗീയ ദ്രുവീകരണമുണ്ടകനും സമാധാനാന്തരീക്ഷം തകർക്കാനുമുള്ള ആസൂത്രിത ശ്രമത്തിന്റെ ഭാഗമാണെന്നും രാഷ്ട്രീയ പാർട്ടികളും പൊതു പ്രവർത്തകരും ഇത്തരം ഹീന ശ്രമങ്ങളെ ചെറുത്തു തോൽപിക്കണം

രാഷ്ട്രീയമായി ഒരു പ്രശ്നവും നിലവിലില്ലാത്ത മേഖലയിൽ ഒരു സി പി എമ്മുകാരനെ കൊലപ്പെടുത്തിയതിൽ രാഷ്ട്രീയം തെല്ലുമില്ല, വർഗ്ഗീയം മാത്രമാണ്. സിദ്ദീഖിന്റെ പാർട്ടിയല്ല, മതമാണ് കൊലപാതകികൾ കണ്ടത്. ഈ ഹീന കൃത്യത്തിനെതിരെ രാഷ്ട്രീയം മറന്ന് സംഘ പരിവാർ ഫാസിസിസ്റ്റു ശക്തികൾക്കെതിരെ മുഴുവൻ മതേതര കക്ഷികൾ ഒന്നിച്ച് നിക്കണം. അക്രമികൾക്ക് രാജ്യത്തെ പരമാവധി ശിക്ഷ ലഭിക്കുന്നത് വരെ സംയുക്ത നിയമ പോരാട്ടം നടത്തണം.

പ്രകോപനശ്രമങ്ങളുണ്ടായപ്പോഴൊക്കെ സംയമനം പാലിച്ച് നാടിനെ കലാപത്തിന്റെ വക്കിൽ നിന്നും രക്ഷിച്ച ജില്ലയിലെ മതേതര വിശ്വാസികൾ ഇനിയും സമാധാനം പാലിച്ച് മാതൃക സൃഷ്ടിക്കുമെന്ന് അദ്ദേഹം അഭ്യർത്ഥിച്ചു

LEAVE A REPLY

Please enter your comment!
Please enter your name here