Thursday, June 24, 2021

കൊടിയമ്മയില്‍ വാട്‌സാപ്പ് സന്ദേശത്തെ ചൊല്ലി സംഘട്ടനം; നാലുപേര്‍ ആസ്പത്രിയില്‍

Must Read

കുമ്പള (www.mediavisionnews.in) : വാട്‌സാപ്പ് സന്ദേശത്തെ ചൊല്ലി കൊടിയമ്മയില്‍ സംഘട്ടനം. നാലുപേര്‍ ആസ്പത്രിയില്‍ ചികിത്സ തേടി. സംഭവവുമായി ബന്ധപ്പെട്ട് ആറുപേര്‍ക്കെതിരെ കുമ്പള പൊലീസ് കേസെടുത്തു.

കൊടിയമ്മയിലെ ഇബ്രാഹിമിന്റെ പരാതിയില്‍ ജലീല്‍, സാദിഖ്, കണ്ടാലറിയാവുന്ന മറ്റ് നാലുപേര്‍ എന്നിവര്‍ക്കെതിരെയാണ് കേസ്. ഇബ്രാഹിമിനെ അടിയേറ്റ പരിക്കുകളോടെ കാസര്‍കോട്ടെ സ്വകാര്യാസ്പത്രിയില്‍ പ്രവേശിപ്പിച്ചു.

കൊടിയമ്മയിലെ ഒരു പള്ളിയെ ചൊല്ലി വാട്‌സാപ്പിലുണ്ടായ പ്രചാരണമാണ് സംഘട്ടനത്തിന് കാരണമെന്ന് പറയുന്നു. ഇന്നലെ കൊടിയമ്മയിലെ ഒരു കല്യാണ വീടിന്റെ പരിസരത്തുവെച്ചാണ് ഇതേച്ചൊല്ലിയുള്ള തര്‍ക്കവും സംഘട്ടനവുമുണ്ടായത്. കൊടിയമ്മയിലെ സാദിഖ്, അബ്ദുല്‍ലത്തീഫ്, നൗഫല്‍ എന്നിവരെ കല്യാണ വീടിന്റെ പരിസരത്തുവെച്ച് മര്‍ദ്ദനമേറ്റതിനെ തുടര്‍ന്ന് കുമ്പള സഹകരണ ആസ്പത്രിയില്‍ പ്രവേശിപ്പിച്ചു.

മീഡിയവിഷൻ ന്യൂസ് വാട്സാപ്പില്‍ ലഭിക്കാന്‍ 9895046567 എന്ന നമ്പര്‍ സേവ് ചെയ്തതിനുശേഷം നിങ്ങളുടെ പേര് ഈ നമ്പറിലേക്ക് വാട്സാപ്പ് മെസേജ് അയക്കൂ

LEAVE A REPLY

Please enter your comment!
Please enter your name here

Latest News

തൊട്ടിലില്‍ ഉറക്കിക്കിടത്തിയ കുഞ്ഞ് മുറ്റത്തിറങ്ങി; മീന്‍കുളത്തില്‍ വീണ് പിഞ്ചുകുഞ്ഞിന് ദാരുണാന്ത്യം

കൊല്ലം: മീന്‍ വളര്‍ത്താനായി വീട്ടു മുറ്റത്തുണ്ടാക്കിയ കുളത്തില്‍ വീണ് പിഞ്ചുകുഞ്ഞിന് ദാരുണാന്ത്യം. കൊല്ലം അഞ്ചലില്‍ പനച്ചവിള സ്വദേശിയായ വിഷ്ണുവിന്‍റെയും ശ്രുതിയുടെയും മകനായ ഒരു വയസുകാരന്‍ ശ്രേയേഷ്...

More Articles Like This