കൈത്താങ്ങ് പദ്ധതിയിലേക്ക് യൂത്ത് വിങ് ഉപ്പള യൂണിറ്റ് ഭക്ഷ്യവസ്തുക്കൾ കൈമാറി

0
235

ഉപ്പള  (www.mediavisionnews.in): ആലപ്പുഴ ജില്ലയിൽ മഴക്കാലദുരിതമനുഭവിക്കുന്ന കുടുംബങ്ങളെ സഹായിക്കാൻ കേരള വ്യാപാരി വ്യവസായി യൂത്ത് വിങ് ജില്ലാ കമ്മിറ്റി സംഘടിപ്പിക്കുന്ന കൈത്താങ്ങ് പദ്ധതിയിലേക്ക് യൂത്ത് വിങ് ഉപ്പള യൂണിറ്റ് ശേഖരിച്ച ഭക്ഷ്യവസ്തുക്കൾ കൈമാറി. ഉപ്പള വ്യപാരഭവൻ ഹാളിൽ നടന്ന ചടങ്ങിൽ ജില്ലാ ജോ. സെക്രട്ടറി അബ്ദുൾ ജബ്ബാർ സാധനങ്ങൾ ഏറ്റുവാങ്ങി.

വ്യാപാരി വ്യവസായി ഏകോപന സമിതി ഉപ്പള യൂണിറ്റ് പ്രസിഡന്റ് കെ.ഐ.മുഹമ്മദ് റഫീഖ്, യൂത്ത് വിങ് യൂണിറ്റ് സെക്രട്ടറി റൈഷാദ് ഉപ്പള, വെൽഫെയർ ട്രഷറർഅബ്ദുറഹ്‌മാൻ, മേഖലാ ജനറൽ സെക്രട്ടറി എം.അശോക് ധീരജ്, യൂത്ത് വിങ് ട്രഷറർ സന്ദീപ് തുടങ്ങിയവർ സംബന്ധിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here