കേരളത്തിന് 700 കോടി ധനസഹായം പ്രഖ്യാപിച്ചിട്ടില്ലെന്ന് യുഎഇ; ധനസഹായം സംബന്ധിച്ച വിലയിരുത്തല്‍ നടക്കുന്നതേയുള്ളൂ

0
235

ദുബൈ(www.mediavisionnews.in): കേരളത്തിന് ദുരിതാശ്വാസ സഹായമായി നിശ്ചിത തുക പ്രഖ്യാപിച്ചിട്ടില്ലെന്ന് യുഎഇ. യുഎഇ അംബാസഡര്‍ അഹമ്മദ് അല്‍ ഖന്നയാണ് ഇക്കാര്യം വ്യക്തമാക്കിയത്. ധനസഹായം സംബന്ധിച്ച വിലയിരുത്തല്‍ നടക്കുന്നതേയുള്ളൂ. കേരളത്തെ സഹായിക്കാന്‍ യുഎഇ ദേശീയ എമര്‍ജന്‍സി കമ്മറ്റി രൂപവത്കരിച്ചിട്ടുണ്ട്. ധനസഹായത്തിന് പുറമെ മരുന്നുകളും എത്തിക്കാനാണ് ശ്രമമെന്നും അഹമ്മദ് അല്‍ ഖന്ന അറിയിച്ചു.

അതേസമയം, ദുരിതാബാധിതർക്കായുള്ള 175 ടൺ ആവശ്യവസ്തുക്കള്‍ ദുബൈയില്‍ നിന്ന് എമിറേറ്റ്സ് വിമാനത്തില്‍ കേരളത്തിലെത്തും. എമിറേറ്റ്സിന്റെ കാര്‍ഗോ വിഭാഗമായ സ്കൈ കാര്‍ഗോയുടെ 13 വിമാനങ്ങളാണ് കേരളത്തിലേക്ക് സഹായവുമായി എത്തുന്നത്. യുഎഇയിലെ വിവിധ സംഘടനകളും വ്യവസായ സ്ഥാപനങ്ങളും നല്‍കിയ ദുരിതാശ്വാസ സഹായങ്ങളാണ് കേരളത്തിലേക്ക് എത്തിക്കുന്നത്. പുതപ്പുകള്‍, ഡ്രൈ ഫുഡ്, ജീവന്‍ രക്ഷാ മരുന്നുകൾ തുടങ്ങിയവയാണ് ദുരിതബാധിതർക്കായി കൊടുത്തുവിട്ടിരിക്കുന്നത്.

കേരളത്തെ പ്രളയത്തിൽ നിന്നും കരകയറ്റാൻ യുഎഇ നേതാക്കളുടെ ആഹ്വാനത്തെ തുടർന്നാണ് എമിറേറ്റ്സ് സ്ക്കൈ കാർഗോയുടെ നീക്കം. പ്രവാസികൾക്കൊപ്പം കേരളത്തിനൊപ്പമെന്ന് ആവർത്തിച്ച് പറഞ്ഞ് എമിറേറ്റ്സ് വീഡിയോയും പങ്കുവച്ചിട്ടുണ്ട്.

പ്രധനമന്ത്രിയുമായി യുഎഇ ഉപസൈന്യാധിപന്‍ ചര്‍ച്ച നടത്തിയിരുന്നു. പ്രധാനമന്ത്രിയോട് സംസാരിച്ച വിവരം യുഎഇ ഉപസൈന്യാധിപന്‍ അന്നു തന്നെ ട്വീറ്റ് ചെയ്തിരുന്നു. അതില്‍ 700 കോടി ധനസഹായം നല്‍കുമെന്ന കാര്യം സൂചിപ്പിച്ചിരുന്നില്ല.

അതേസമയം യുഎഇയുടെ സഹായം വേണ്ടെന്ന് കേന്ദ്രം അറിയിച്ചതോടെ പ്രതിഷേധം ശക്തമാകുകയായിരുന്നു. കേരളത്തിന് ലഭിക്കുന്ന വിദേശ സഹായങ്ങള്‍ കേന്ദ്രം തടഞ്ഞുവെക്കുകയാണെന്ന് നിരവധിപ്പേര്‍ ആരോപിച്ചു. എന്നാല്‍ വിദേശ നയം അനുസരിച്ച് മറ്റ് രാജ്യങ്ങളില്‍ നിന്ന് സഹായങ്ങള്‍ സ്വീകരിക്കാന്‍ കഴിയില്ലെന്ന് കേന്ദ്രം വ്യക്തമാക്കുകയായിരുന്നു.

മീഡിയവിഷൻ ന്യൂസ് വാട്സാപ്പില്‍ ലഭിക്കാന്‍ 9895046567 എന്ന നമ്പര്‍ സേവ് ചെയ്തതിനുശേഷം നിങ്ങളുടെ പേര് ഈ നമ്പറിലേക്ക് വാട്സാപ്പ് മെസേജ് അയക്കൂ

LEAVE A REPLY

Please enter your comment!
Please enter your name here