കെ.വി.വി.ഇ.എസ് ഉപ്പള യൂണിറ്റ് വ്യാപാര ദിനം ആഘോഷിച്ചു

0
311

ഉപ്പള(www.mediavisionnews.in):: കേരള വ്യാപാരി വ്യവസായി ഏകോപന സമിതി ഉപ്പള യൂണിറ്റ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ആഗസ്റ്റ് 9 വ്യാപാര ദിനം ആഘോഷിച്ചു. ഉപ്പള യൂണിറ്റ് വൈസ്പ്രസിഡന്റ് യു.എം ഭാസ്കര പതാക ഉയർത്തി. ഉപ്പള ടൗണിൽ പ്രകടനം നടത്തി. ഉപ്പള വ്യാപാര ഭവനിൽ വെച്ച നടന്ന യോഗത്തിൽ യൂണിറ്റ് വൈസ്പ്രെസിഡെന്റ് യു.എം ഭാസ്കരയുടെ അധ്യക്ഷതയിൽ ജില്ലാ വൈസ്പ്രസിഡന്റും, ഉപ്പള യൂണിറ്റ് പ്രെസിഡന്റുമായ, കെ.ഐ മുഹമ്മദ് റഫീഖ് ഉദ്ഘാടനം ചെയ്തു. തുടർന്ന് ശ്രീ സായി നികേതന സേവാശ്രമയിൽ കഴിയുന്ന നൂറോളം ആൾക്കാർക്ക് ഭക്ഷണവും, പഴങ്ങളും, വിതരണം ചെയ്തു.

ചടങ്ങിൽ യൂണിറ്റ് മേഖല ജന:സെക്രട്ടറി അശോക് ധീരജ്, യൂത്ത് വിങ് ജില്ലാ ജന:സെക്രട്ടറി അബ്ദുൽ ജബ്ബാർ, മുഹമ്മദ് ഹാജി, ഉമേഷ്‌ ഷെട്ടി, ശിവരാമ പക്കള, സി.എ യൂസഫ്, അബ്ദുൾറഹിമാൻ യു.കെ, സുകുമാർ, തുടങ്ങിയവർ സംസാരിച്ചു. പരിപാടിയിൽ യൂണിറ്റ് ജന:സെക്രട്ടറി കമലാക്ഷ സ്വാഗതവും, യൂത്ത് വിങ് യൂണിറ്റ് ജന:സെക്രട്ടറി റൈഷാദ് നന്ദിയും പറഞ്ഞു.

മീഡിയവിഷൻ ന്യൂസ് വാട്സാപ്പില്‍ ലഭിക്കാന്‍ 9895046567 എന്ന നമ്പര്‍ സേവ് ചെയ്തതിനുശേഷം നിങ്ങളുടെ പേര് ഈ നമ്പറിലേക്ക് വാട്സാപ്പ് മെസേജ് അയക്കൂ

LEAVE A REPLY

Please enter your comment!
Please enter your name here