കരുതിയത് പോലെയല്ല; ഇന്ദിരയ്ക്കൊപ്പമുള്ള ആ ബാലന്‍ മറ്റൊരാളാണ്

0
216

കൊച്ചി (www.mediavisionnews.in) :കേരളത്തിനുള്ള യുഎഇയുടെ സഹായം സംബന്ധിച്ച വിവാദങ്ങള്‍ അരങ്ങുതകര്‍ക്കവെ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നത് ഒരു ചിത്രമാണ്. യുഎഇയുടെ സ്ഥാപക നേതാവും പ്രസിഡന്റുമായ ശൈഖ് സായിദ് ബിന്‍ സുല്‍ത്താന്‍ അല്‍ നഹ്‍യാന്‍ ഒരു കുട്ടിയെ ഇന്ദിരാഗാന്ധിക്ക് പരിചയപ്പെടുത്തുന്നതാണ് ചിത്രം. ചിത്രത്തില്‍ കാണുന്ന കുട്ടി ഇപ്പോഴത്തെ യുഎഇ പ്രസിഡന്റ് ഖലീഫാ ബിന്‍ സായിദ് അല്‍ നഹ്‍യാനോ അബുദാബി കിരീടാവകാശി മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്‍യാനോ ആണെന്ന തരത്തിലാണ് ചിത്രം സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നത്.

ശൈഖ് സായിദിന്റെ കാലം മുതല്‍ തന്നെ ഇന്ത്യയും യുഎഇയും തമ്മിലുള്ള സൗഹൃദം ശക്തമായിരുന്നു. 1981ലാണ് അന്നത്തെ ഇന്ത്യന്‍ പ്രധാനമന്ത്രി ഇന്ദിരാഗാന്ധി യുഎഇ സന്ദര്‍ശിച്ചത്. 1981 മേയ് 12ന് അബുദാബിയിലെ അല്‍ മുശ്‍രിഫ് കൊട്ടാരത്തില്‍ ഇന്ദിരാഗാന്ധിയെ ശൈഖ് സായിദ് സ്വീകരിക്കുന്ന ചിത്രമാണിതെന്ന് യുഎഇയിലെ പ്രമുഖ ദിനപ്പത്രമായ ഖലീജ് ടൈംസ് വ്യക്തമാക്കുന്നു. അന്ന് ശൈഖ് സായിദ് ഇന്ദിരാഗാന്ധിക്ക് തന്റെ മക്കളില്‍ ചിലരെയും പരിചയപ്പെടുത്തി. പ്രചരിക്കുന്ന ഈ ചിത്രത്തിലുള്ളത് യുഎഇയിലെ ഇപ്പോഴത്തെ വിദേശകാര്യ മന്ത്രി അബ്ദുല്ല ബിന്‍ സായിദ് അല്‍ നഹ്‍യാനാണ്.
1972ല്‍ ജനിച്ച അബ്ദുല്ല ബിന്‍ സായിദിന്, ഇന്ദിരാഗാന്ധി യുഎഇ സന്ദര്‍ശിക്കുമ്പോള്‍ 10 വയസ് മാത്രമായിരുന്നു പ്രായം. എന്നാല്‍ യുഎഇ പ്രസിഡന്റായ ശൈഖ് ഖലീഫ ബിന്‍ സായിദ് അല്‍ നഹ്‍യാന്‍ 1948 സെപ്തംബര്‍ ഏഴിനാണ് ജനിച്ചത്. ഇന്ദിരാഗാന്ധിയുടെ സന്ദര്‍ശന സമയത്ത് അദ്ദേഹത്തിന് 34 വയസ് പ്രായമുണ്ടായിരുന്നു. ഇപ്പോഴത്തെ അബുദാബി കിരീടാവകാശി മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്‍യാന്‍ 1961 മാര്‍ച്ച് 11നാണ് ജനിച്ചത്.

മീഡിയവിഷൻ ന്യൂസ് വാട്സാപ്പില്‍ ലഭിക്കാന്‍ 9895046567 എന്ന നമ്പര്‍ സേവ് ചെയ്തതിനുശേഷം നിങ്ങളുടെ പേര് ഈ നമ്പറിലേക്ക് വാട്സാപ്പ് മെസേജ് അയക്കൂ

LEAVE A REPLY

Please enter your comment!
Please enter your name here