ഓഗസ്റ്റ് 17-ന് പിഡിപി മനുഷ്യാവകാശ ധര്‍മ സംഘമം ഉപ്പളയില്‍

0
233

കാസര്‍കോട്(www.mediavisionnews.in): പിഡിപി ചെയര്‍മാന്‍ അബ്ദുല്‍ നാസര്‍ മദനിക്കെതിരെ രണ്ടു പതിറ്റാണ്ടിലേറെയായി നടക്കുന്ന മനുഷ്യാവകാശ ലംഘനങ്ങള്‍ക്കും നീതി നിഷേധങ്ങള്‍ക്കുമെതിരെ പിഡിപി സംഘടിപ്പിക്കുന്ന മനുഷ്യാവകാശ ധര്‍മ സംഘമം ഓഗസ്റ്റ് 17 വെള്ളിയാഴ്ച മഞ്ചേശ്വരം ഉപ്പള ശ്രീധരന്‍ പുലരി നഗറില്‍ വൈകിട്ട് 4 മണിക്ക് നടക്കുമെന്ന് പി.ഡി.പി ജില്ലാ കമ്മിറ്റി അറിയിച്ചു.

ജംഇയ്യത്തുല്‍ ഉലമ ഹിന്ദ് ദേശീയ സെക്രട്ടറി മൗലാന മുഹമ്മദ് ഹാഫിസ്. ദളിത് സംഘര്‍ഷ സമിതി സെക്രട്ടറി ബോബയ്യ ബാംഗ്ലൂര്‍, ശ്രീറാം ദിവാന്‍ ഉഡുപ്പി, വിട്ടാല്‍ വഗ്ഗന്‍ ഗുല്‍ബര്‍ഗ, സുരേഷ് ഭട്ട് മംഗളൂരു, പ്രമുഖ ചിന്തകന്‍ നിഖില്‍ കോള്‍പ്പെ, സുനില്‍ കുമാര്‍ ബജാല്‍, എം.എല്‍.എമാര്‍, പിഡിപി നേതാക്കള്‍ പൂന്തുറ സിറാജ്, കെഇ അബ്ദുള്ള, സ്വാമി ശ്രീ വര്‍ക്കല രാജ്, അലിയാര്‍ കോതമംഗലം, ഗോപി കുതിരക്കല്‍, സാബു കൊട്ടാരക്കര, മൈലക്കാട് ഷാ, മുജീബുറഹ്മാന്‍, യൂസുഫ് പാന്ദ്ര, നിസാര്‍ മേത്തര്‍, ഇബ്രാഹിം തിരൂരങ്ങാടി, പിഡിപി വനിതാ വിഭാഗം വിങ് നേതാക്കള്‍ ശശികുമാരി, വര്‍ക്കല രാജി, മണി തൃശൂര്‍, പിഡിപി വിദ്യാര്‍ത്ഥി വിഭാഗം നേതാക്കള്‍ സലാവുദ്ധീന്‍ അയ്യൂബി, നിധിന്‍ ജി നെടുമ്പിനാല്‍, പിഡിപി പോഷക സംഘടന ഭാരവാഹികള്‍ മറ്റു പ്രമുഖ മനുഷ്യാവകാശ സാംസ്കാരിക രാഷ്ട്രീയ മേഖലകളിലെ പ്രമുഖര്‍ പങ്കെടുക്കുമെന്ന് പിഡിപി നേതാക്കള്‍ അറിയിച്ചു.

മീഡിയവിഷൻ ന്യൂസ് വാട്സാപ്പില്‍ ലഭിക്കാന്‍ 9895046567 എന്ന നമ്പര്‍ സേവ് ചെയ്തതിനുശേഷം നിങ്ങളുടെ പേര് ഈ നമ്പറിലേക്ക് വാട്സാപ്പ് മെസേജ് അയക്കൂ

LEAVE A REPLY

Please enter your comment!
Please enter your name here