ഉപ്പളയിൽ റോഡിലെ കുഴിയിൽ വീണ് ബൈക്ക് യാത്രികനു പരുക്ക്

0
245

ഉപ്പള(www.mediavisionnews.in): ഉപ്പള ടൗണിൽ ബസ്സ്റ്റാൻഡിലെ മുൻവശത്തുള്ള ദേശിയ പാതയിലെ കുഴിയിൽ വീണ് നിയന്ത്രണം വിട്ടു മറിഞ്ഞ് ബൈക്ക് യാത്രക്കാരനു പരുക്ക്. പച്ചിലംപാറയിലെ ഹുസൈനിനാണ് ബൈക്ക് കുഴിയിൽ വീണ് നിയന്ത്രണം വിട്ട് മറിഞ്ഞ് പരുക്കേറ്റത്. തലക്ക് പരിക്കേറ്റ ഇദ്ദേഹത്തെ ഉപ്പളയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. റോഡ് മോശം അവസ്ഥയിലാണെന്നും അറ്റകുറ്റപ്പണി നടത്തണമെന്നും നിരന്തരമായി ആവശ്യപ്പെട്ടിട്ടും ഫലപ്രദമായ നടപടികളുണ്ടാകാത്തതിന്റെ ഇരയാണ് ഈ യാത്രക്കാരൻ.

മീഡിയവിഷൻ ന്യൂസ് വാട്സാപ്പില്‍ ലഭിക്കാന്‍ 9895046567 എന്ന നമ്പര്‍ സേവ് ചെയ്തതിനുശേഷം നിങ്ങളുടെ പേര് ഈ നമ്പറിലേക്ക് വാട്സാപ്പ് മെസേജ് അയക്കൂ

LEAVE A REPLY

Please enter your comment!
Please enter your name here