ഉപ്പളയിൽ കുത്തേറ്റ് മരിച്ചത് ഡിവൈഎഫ്ഐ പ്രവർത്തകൻ; കൊലക്ക് പിന്നിൽ ആർ.എസ്.എസ് ബിജെപി പ്രവർത്തകർ. പ്രതികളുടേതെന്ന് സംശയിക്കുന്ന ബൈക്കുകൾ പോലീസ് കസ്റ്റഡിയിലെടുത്തു

0
78

ഉപ്പള (www.mediavisionnews.in): ഉപ്പളയിൽ കുത്തേറ്റ് മരിച്ചത് ഡിവൈഎഫ്ഐ പ്രവർത്തകൻ, പ്രതികളുടേതെന്ന് സംശയിക്കുന്ന ബൈക്കുകൾ പോലീസ് കസ്റ്റഡിയിലെടുത്തു.

സോങ്കാൽ പ്രതാപ് നഗർ അസീസിന്റെ മകൻ അബൂബക്കർ സിദ്ധീഖനാണ് മരിച്ചത് . ഞായറാഴ്ച്ച രാത്രി 11 മണിയോടെ ഉപ്പള സോങ്കാലിൽ ആണ് സംഭവം.(www.mediavisionnews.in):  ഗുരുതരമായി പരിക്കേറ്റ സിദ്ധീഖിനെ മംഗലാപുരം ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

രണ്ടു ബൈക്കുകളിലെത്തിയ നാലംഗ സംഘമാണ് അക്രമം നടത്തിയതെന്നാണ് പ്രാഥമിക നിഗമനം. അക്രമത്തിനു ശേഷം പ്രതികൾ രക്ഷപെട്ടു. ബഹളം കേട്ട് ഓടിയെത്തിയ നാട്ടുകാരാണ് യുവാവിനെ ആശുപത്രിയിലേക്ക് മാറ്റിയത്.

പ്രദേശത്ത് സംഘർഷാവസ്ഥ നിലനിൽക്കുന്നതിനാൽ വൻ പോലീസ് സംഘം സ്ഥലത്ത് നിലയുറപ്പിച്ചിട്ടുണ്ട്. അക്രമത്തിനു ശേഷം ഒളിവിൽ പോയ പ്രതികൾക്കായി പോലീസ് തിരച്ചിൽ നടത്തുന്നുണ്ട്.

കാസര്‍ഗോഡ് ജനറല്‍ ആശുപത്രിയില്‍ എത്തിക്കുന്ന മൃതദേഹം വിദഗ്ധരുടെ മേല്‍നോട്ടത്തില്‍ പോസ്റ്റ്‌മോര്‍ട്ടത്തിനായി പരിയാരം മെഡിക്കല്‍ കോളെജിലേക്ക് കൊണ്ടുപോകും.

മീഡിയവിഷൻ ന്യൂസ് വാട്സാപ്പില്‍ ലഭിക്കാന്‍ 9895046567 എന്ന നമ്പര്‍ സേവ് ചെയ്തതിനുശേഷം നിങ്ങളുടെ പേര് ഈ നമ്പറിലേക്ക് വാട്സാപ്പ് മെസേജ് അയക്കൂ

LEAVE A REPLY

Please enter your comment!
Please enter your name here