ഉദ്യോഗസ്ഥര്‍ രണ്ട് തരമെന്ന യുഎഇ ഭരണാധികാരിയുടെ ട്വീറ്റ് സോഷ്യല്‍മീഡിയയില്‍ ചര്‍ച്ചയാകുന്നു; രണ്ടാമത്തെ തരം കേന്ദ്രസര്‍ക്കാരെന്ന് സോഷ്യല്‍മീഡിയ

0
225

കൊച്ചി(www.mediavisionnews.in): കേരളത്തിന് ദുരിതാശ്വാസ സഹായമായി യുഎഇ 700 കോടി പ്രഖ്യാപിച്ചെന്നും ഇല്ലെന്നുമുള്ള വാദപ്രതിവാദങ്ങളും തുടര്‍ന്നുള്ള വിവാദങ്ങളും കൊടുമ്പിരി കൊള്ളുകയാണ്. ഇതിനിടെയാണ്  യുഎഇ ഭരണാധികാരി ഷേഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂമിന്റെ ഏറ്റവും പുതിയ ട്വീറ്റ് ശ്രദ്ധേയമാകുന്നത്. രണ്ട് തരം ഉദ്യോഗസ്ഥരുണ്ടെന്ന് വിശദീകരിക്കുന്നതാണ് ട്വീറ്റ്.  ഇതില്‍ രണ്ടാമത്തെ തരം കേന്ദ്രസര്‍ക്കാരിനെ ഉദ്ദേശിച്ചുള്ള പോസ്റ്റാണെന്നാണ് സോഷ്യല്‍മീഡിയ പറയുന്നത്.

യുഎഇ ഭരണാധികാരിയുടെ ട്വീറ്റ് ഇങ്ങനെ:

ഉദ്യോഗസ്ഥര്‍ രണ്ട് തരത്തിലാണ്. ആദ്യ തരം നന്മയുടെ താക്കോലാണ്. അവര്‍ക്ക് ജനങ്ങളെ സേവിക്കാനാണ് താല്‍പ്പര്യം. മനുഷ്യജീവിതം സുഗമമാക്കുന്നതിലാണ് അവരുടെ സന്തോഷം. അവര്‍ എന്തു നല്‍കുന്നു എന്നതിലാണ് അവരുടെ മൂല്യം. മെച്ചപ്പെട്ട ജീവിതത്തിലേക്ക് മാറ്റുന്നതിലാണ് അവരുടെ യഥാര്‍ഥ നേട്ടം. അവര്‍ വാതിലുകള്‍ തുറക്കുന്നു, പരിഹാരം നിര്‍ദേശിക്കുന്നു, എപ്പോഴും ജനങ്ങള്‍ക്ക് പ്രയോജനം നേടിക്കൊടുക്കാന്‍ ശ്രമിക്കുന്നു.

രണ്ടാമത്തെ തരം…നല്ലത്..ലളിതവും എളുപ്പവുമാണ്…അവര്‍ ഒരുപാട് വില കുറച്ചുകാണുന്നവരാണ്. മനുഷ്യ ജീവിതത്തെ കൂടുതല്‍ പ്രയാസപ്പെടുത്തുന്ന പ്രവര്‍ത്തനങ്ങള്‍ക്കുള്ള നിര്‍ദേശങ്ങളാണ് അവര്‍ മുന്നോട്ട് വെക്കുന്നത്. ആവശ്യങ്ങള്‍ നേടാന്‍ ജനം തങ്ങളുടെ വാതിലില്‍ മുട്ടണമെന്നും മേശയ്ക്കരികില്‍ കാത്തുനില്‍ക്കണമെന്നുമാണ് അവരുടെ ആഗ്രഹം. ഒന്നാമത്തെ വിഭാഗം വര്‍ധിച്ചാല്‍ മാത്രമേ രാജ്യങ്ങളും ഭരണകൂടങ്ങളും വിജയിക്കുകയുള്ളൂ.

മീഡിയവിഷൻ ന്യൂസ് വാട്സാപ്പില്‍ ലഭിക്കാന്‍ 9895046567 എന്ന നമ്പര്‍ സേവ് ചെയ്തതിനുശേഷം നിങ്ങളുടെ പേര് ഈ നമ്പറിലേക്ക് വാട്സാപ്പ് മെസേജ് അയക്കൂ

LEAVE A REPLY

Please enter your comment!
Please enter your name here