ഇ -ഹെൽത്ത് ആധാർ രജിസ്‌ട്രേഷൻ ക്യാമ്പ് സംഘടിപ്പിച്ചു

0
267

ബ്ലാർകോഡ്(www.mediavisionnews.in): ആരോഗ്യ സേവനങ്ങളുടെ സ്വീകാര്യത വർധിപ്പിക്കുന്നതിനും, കൂടുതൽ ഫലപ്രദമാക്കുന്നതിനും കേരള സർക്കാർ സംസ്ഥാന ആതുര സേവനരംഗം മുഴുവൻ കമ്പ്യൂട്ടർ വത്കരിക്കുകയാണ്. ഇതിന്റെ ഭാഗമായി മൊഗ്രാൽപുത്തൂർ ഗ്രാമ പഞ്ചായത്തും, കുടുംബാരോഗ്യ കേന്ദ്രവും, സംയുക്തമായി നടത്തുന്ന ഇ -ഹെൽത്ത് ആധാർ രജിസ്‌ട്രേഷൻ ക്യാമ്പിന്റെ വാർഡ് തല ഉദ്ഘാടനം ബ്ലാർകോഡ് യങ് മെൻസ് സ്പോർട്സ് ക്ളബ്ബിൽ വെച്ച് ഗ്രാമ പഞ്ചായത്ത് വികസസ സ്ഥിരം സമിതി അധ്യക്ഷൻ മുജീബ് കമ്പാർ നിർവഹിച്ചു. ക്ലബ് പ്രസിഡന്റ് എ പി ഷംസുദീൻ അധ്യക്ഷത വഹിച്ചു, രാജി സിസ്റ്റർ സ്വാഗതം പറഞ്ഞു, യാക്കൂബ്, അബൂത്ത, അലി, നാസർ ബ്ലാർക്കോഡ്, മണിയ്ക്ക, ജയശ്രീ ടീച്ചർ, കബീർ, റപ്പി, സുജാത, തുടങ്ങിയവർ സംബന്ധിച്ചു

മീഡിയവിഷൻ ന്യൂസ് വാട്സാപ്പില്‍ ലഭിക്കാന്‍ 9895046567 എന്ന നമ്പര്‍ സേവ് ചെയ്തതിനുശേഷം നിങ്ങളുടെ പേര് ഈ നമ്പറിലേക്ക് വാട്സാപ്പ് മെസേജ് അയക്കൂ

LEAVE A REPLY

Please enter your comment!
Please enter your name here