പൈവളികയിൽ സ്വന്തം സ്ഥലത്തു വീടു കെട്ടാൻ അനുവദിക്കാതെ യുവതിയെ പീഡിപ്പിക്കുന്നു

0
220

പൈവളികെ (www.mediavisionnews.in): പൈവളികെ വില്ലേജിൽ സർവേ നമ്പർ 114ൽപ്പെട്ട അഞ്ചു സെന്റ് സ്ഥലം 19/304/99 GPC പ്രകാരം നിബന്ധനകൾക്ക് വിധേയമായി പതിച്ചു കിട്ടിയ പട്ടയപ്രകാരമുള്ള ഭൂമിയിൽ ഏറെ കാലത്തെ മോഹങ്ങൾക്കിടുവിൽ താമസിക്കാൻ ഒരു കൂര കെട്ടാനൊരുങ്ങിയ നിർദനയും നിത്യ രോഗിയുമായ പത്മനാഭ ഷെട്ടിയുടെ ഭാര്യ ശ്രീമതി ആശക്കാണ് ഈ ദുർഗതി.

കുരുടപ്പദവിൽ തന്റെ ഭർത്താവിന്റെ ചെറിയ കടയിൽ ജോലിക്ക് നിന്നു കുടുംബം പുലർത്തുന്ന ഈ സ്ത്രീക്ക് പറയാനുള്ളത് കണ്ണീരിന്റെ നനവുള്ള വാക്കുകൾ മാത്രം. ഒരു പുതിയ വീടു വെക്കാൻ വേണ്ടി പൈവളികെ വില്ലേജിൽ നിന്ന് അഞ്ച് സെൻറ് സ്ഥലം കുരുടപ്പദവിൽ 2000ൽ അനുവദിച്ചു തന്നു. അതുനു 20/08/2011ൽ പട്ടയവും കിട്ടി.

സ്വന്തം വീടില്ലാത്ത ഞാനും കുടുംബവും താമസിക്കുന്നത്,10 മക്കളും അവരുടെ മക്കളും താമസിക്കുന്ന തന്റെ ഭർത്താവിന്റെ അച്ഛന്റെ തറവാട്ടു വീട്ടിലാണ്. ഇത് ഒരിക്കലും ഞങ്ങൾക്ക് സ്വന്തമായി ലഭിക്കില്ല. ഞാനാണെങ്കിൽ ഗർഭാശയ രോഗത്തിന് ഓപ്പറേഷൻകഴിഞ്ഞു മാനസികമായും ശാരീരികമായും പ്രയാസമനുഭവിക്കുകയാണ്. ഈ സമയത്തു 2012ൽ വീടുണ്ടാക്കാൻ പഞ്ചായത്തിൽ അപേക്ഷ നൽകുകയും, പെർമിഷൻ ലഭിച്ച ശേഷം വീടിനു തറ കെട്ടുവാൻ വേണ്ടി കല്ലിറക്കുന്ന സമയം മുതൽ തങ്ങളെ പീഡിപ്പിക്കാൻ അയൽ സ്ഥലത്തിന്റെ ഉടമകളായ ഗോപാല എന്നയാൾ ആർടിഒ കോടതിയിൽ പരാതി നൽകുകയും,എൻ.പി സുബ്രായ എന്ന മറ്റൊരാൾ മുൻസിഫ് കോടതിയിലും പരാതി നൽകി തന്റെ വീടു പണി സ്റ്റേ ചെയ്യിച്ചു എന്ന് ഇവർ കണ്ണീരോടെ പറയുന്നു.

വീണ്ടും കേസിനു പോയപ്പോൾ ലാൻഡ് കമ്മീഷണർ ഇത് പുനഃപരിശോധിക്കാൻ ഉത്തരവിട്ടു. 2001മുതൽ 2014 വരെ കരം അടച്ചതായും അഞ്ചു സെന്റ് സ്ഥലം മഞ്ചേശ്വരം തഹസിൽദാർ സറണ്ടർ ചെയ്യുകയും മൂന്നര സെന്റ് സ്ഥലം തങ്ങൾക്കു പതിച്ചു നൽകാൻ ഉത്തരവിറക്കുകയും ചെയ്തു എന്നു ഇവർ പറയുന്നു.
ഈ ഉത്തരവിനെതിരെയും ഗോപാല എന്നയാൾ ആർടിഒക് അപ്പീൽ നൽകി.ആർടിഒയെ ഇയാൾ വിലക്കെടുത്തു ഇവിടെയും സ്റ്റേ ചെയ്യിച്ചു എന്നു ഈ സ്ത്രീ പറയുമ്പോൾ തൊണ്ട ഇടറുന്നുണ്ടായിരുന്നു.

ലാൻഡ് കംമീഷണർക്ക് വീണ്ടും പരാതി നൽകുകയും, ഈ കേസ് പുനഃപരിശോധിക്കാൻ കംമീഷണർ ഉത്തരവിടുകയും ചെയ്‌തെങ്കിലും മൂന്നു മാസം കഴിഞ്ഞിട്ടും സിറ്റിംഗ് നടത്താനോ എന്തെങ്കിലുമൊരു തുടർ ചലനം നടത്താനോ ആർടിഒ തയ്യാറാവാത്തത് നിയമത്തോടുള്ള വെല്ലുവിളിയാണെന്ന് ഇവർ പറയുന്നു.
ആർടിഒയുടെ വാക്കു വിശ്വസിച്ചു ഉള്ള ഭൂമി സറണ്ടർ ചെയ്തു കിട്ടിയ മൂന്നര സെന്റ് ഭൂമിയും കൈവിട്ടു പോകാൻ ചില ഉദ്യോഗസ്ഥർ കൂട്ടുനിൽക്കുന്നത് അറിഞ്ഞു പല തവണ ആത്മഹത്യ ചെയ്യാൻ പോയ തന്നെ നാട്ടുകാരാണ് പിന്തിരിപ്പിച്ചതെന്ന് യുവതി പറഞ്ഞു.14 കൊല്ലം കരമടച്ച രസീത് തന്റെ കയ്യിലുള്ളപ്പോൾ ഗോപാലയും കൂട്ടരും എന്തിനാണ് തങ്ങളെ ഇങ്ങനെ ബുദ്ധിമുട്ടിക്കുന്നതെന്നു യുവതി ചോദിക്കുന്നു.

ഇയായുടെ സുഹൃത്തുക്കൾ നിരന്തരമായി ഫോണിൽ വിളിച്ചു അസഭ്യം പറയുകയും ഭീഷണിപ്പെടുത്തുകയും ചെയ്യുന്നത്തിനെതിരെ ഇവർ മഞ്ചേശ്വരം പോലീസിൽ പരാതി നൽകിയിട്ടുണ്ട്. ഒരു വർഷത്തോളമായി ഇവർ കെട്ടിയ തറയിൽ വന്നിരുന്നു വൈകുന്നേരം വരെ കരയുന്ന കാഴ്ചകണ്ടാൽ ആരുടെയും മനമലിയും.
ഇനിയുമൊരു ആത്മഹത്യയിലേക്കു ഇവരെ തള്ളി വിടാതെ ഈ പ്രശ്നം എത്രയും പെട്ടെന്ന് പരിഹരിച്ചു കൊടുക്കണമെന്നാണ് നല്ലവരായ നാട്ടുകാരുടെ ആവശ്യം. നീതിയുടെ വിളക്ക് അണയാതെ ഈ യുവതിയുടെ ലക്ഷ്യം സാക്ഷാത്കരിക്കുന്നത് കാണാൻ നമുക്ക് കാത്തിരിക്കാം.

LEAVE A REPLY

Please enter your comment!
Please enter your name here