സൗദിവിടുന്ന പ്രവാസികളുടെ എണ്ണത്തില്‍ റെക്കോര്‍ഡ് വര്‍ധനവ്; 2017നുശേഷം പോയത് 667000 പേര്‍

0
252

റിയാദ് (www.mediavisionnews.in):  സൗദി അറേബ്യ വിട്ടുപോരുന്ന പ്രവാസികളുടെ എണ്ണത്തില്‍ റെക്കോര്‍ഡ് വര്‍ധനവ്. വിദേശികളില്‍ നിന്നും ഉയര്‍ന്ന ഫീസ് വാങ്ങുന്നതും വിദേശികളെ ജോലിക്ക് നിര്‍ത്തുന്നതില്‍ കമ്പനികള്‍ക്ക് ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങളുമാണ് ഇതിനു കാരണം.

2017ന്റെ തുടക്കത്തില്‍ 66,7000 ത്തിലേറെ വിദേശികളാണ് സൗദി വിട്ടത്. ഇതാദ്യമായാണ് ഇത്രയും പേര്‍ ഇവിടം വിട്ടുപോകുന്നത്. സൗദി സമ്പദ് വ്യവസ്ഥയില്‍ വിദേശികളായ തൊഴിലാളികളുടെ പങ്ക് വളരെ വലുതാണ്. സൗദിയിലെ 33 മില്യണ്‍ ജനസംഖ്യയില്‍ 80% സ്വകാര്യമേഖലയില്‍ ജോലി ചെയ്യുന്നവരാണ്.

സ്വകാര്യ മേഖലയില്‍ കൂടുതല്‍ സൗദിക്കാരെ ജോലിക്ക് നിര്‍ത്താനുള്ള ശ്രമത്തിന്റെ ഭാഗമായി കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍ കൊണ്ടുവന്ന നടപടികളാണ് പ്രവാസി തൊഴിലാളികള്‍ക്കു വിനയാവുന്നത്. പ്രവാസികളില്‍ നിന്നും മാസം 27.7 ഡോളര്‍ ഫീയായി ഈടാക്കാനും തീരുമാനിച്ചിരുന്നു. 2020 ജൂലൈയോടെ ഈ തുക 106 ഡോളാറായി ഉയര്‍ത്താനാണ് തീരുമാനം.

എന്നാല്‍ വിദേശികളായ തൊഴിലാളികളെ പുറത്താക്കിയതിന്റെ ഭാഗമായി ഒഴിവുവന്ന ഇടങ്ങളില്‍ സൗദിക്കാരെ എടുക്കുന്നില്ലെന്നാണ് സൗദി സര്‍ക്കാറിന്റെ തൊഴില്‍ മാര്‍ക്കറ്റ് നടത്തിയ സര്‍വ്വേയില്‍ വ്യക്തമായത്.

‘സ്വകാര്യ മേഖലയില്‍ കൂടുതല്‍ തൊഴില്‍ അവസരങ്ങള്‍ സൃഷ്ടിക്കാനും, വിദേശ തൊഴിലാളികളുടെ എണ്ണം കുറയ്ക്കാനും ശക്തമായ നയങ്ങളുണ്ടായിട്ടും അത് ഫലപ്രദമാകുന്നില്ലെന്നാണ് ലേബര്‍ മാര്‍ക്കറ്റിലെ ഏറ്റവും പുതിയ വിവരങ്ങള്‍ വ്യക്തമാക്കുന്നത്.’ എച്ച്.എസ്.ബി.സി പറയുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here